ADVERTISEMENT

സാധാരണയായി ഡിഎം അയക്കുന്ന ഒരാൾക്ക് നിങ്ങൾ അത് വായിക്കുമ്പോൾ കാണാൻ കഴിയും. ചാറ്റ് തുറന്ന് കഴിഞ്ഞാൽ, സന്ദേശത്തിന്റെ അടിയിൽ ഇൻസ്റ്റാഗ്രാം ഒരു 'സീൻ' ഐക്കൺ സ്റ്റാമ്പ് ചെയ്യും. നിങ്ങൾ കണ്ടതായി മറ്റൊരാളെ അറിയിക്കാതെ ഇൻസ്റ്റാഗ്രാമിൽ‌ സന്ദേശം പരിശോധിക്കാൻ മാർഗമുണ്ട്. ഓൺലൈനിൽ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ സ്‌കാമർമാരാൽ ടാർഗെറ്റുചെയ്യപ്പെടുകയോ ചെയ്യുമ്പോൾ തന്ത്രപരമായി ഈ സംവിധാനം ഉപയോഗിക്കാനാകും. വിവിധ മാർഗങ്ങൾ പരിശോധിക്കാം.

താൽക്കാലിക മാർഗം, പക്ഷേ പിന്നീട് അറിയും

ഇൻസ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു(ഡയറക്ട് മെസേജ്) പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്സിൽ പോയി മൊബൈൽ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാൽ. തുറക്കുന്ന ആ സമയം 'സീന്‍' കാണില്ല. പക്ഷേ വീണ്ടും ഇന്റർനെറ്റ് ഓണാക്കി, ആപ് തുറക്കുമ്പോൾ സീൻ പോപ് അപ് ചെയ്യും.

(Photo by Kirill KUDRYAVTSEV / AFP)
(Photo by Kirill KUDRYAVTSEV / AFP)

സിംപിളായി റീഡ് റെസീപ്റ്റ് ഓഫാക്കാം

ചാറ്റ് തുറക്കു, മുകളിലുള്ള പ്രൊഫൈലിൽ ടാപ് ചെയ്യുക. അവിടെ പ്രൈവസ് ആൻഡ് സെക്യുരിറ്റി എന്ന ഓപ്ഷനിസ്‌ ടാപ് ചെയ്യുക. റീഡ് റെസീപ്റ്റ് ഓഫാക്കുക എന്ന ഓപ്ഷൻ ഓണാക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്‍സ്റ്റാഗ്രം ഈ ടോഗിൾ ഓപ്ഷൻ അവതരിപ്പിച്ചത്.

(Photo by Oli SCARFF / AFP)
(Photo by Oli SCARFF / AFP)

കാണാതെ ഡിഎം വായിക്കാൻ‍ മറ്റൊരു മാർഗം

2019ൽ പുറത്തിറക്കിയ റെസ്‌ട്രിക്‌റ്റ് എന്നറിയപ്പെടുന്ന ഒരു ഫീച്ചർ ഉപയോക്താക്കൾക്ക് യഥാർത്ഥത്തിൽ ഇത്തരത്തിൽ ഡിഎം വായിക്കാൻ ഉപകാരപ്രദമാണ്. 'സീൻ' ഐക്കൺ ട്രിഗർ ചെയ്യാതെ തന്നെ ഡിഎം വായിക്കാൻ റെസ്‌ട്രിക്റ്റ് ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു.

സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കു പോകുക. പ്രൊഫൈൽ പേജിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക് ചെയ്തശേഷം റെസ്ട്രിക്ട് തെരഞ്ഞെടുക്കുക. 

ഇനിവരുന്ന സന്ദേശങ്ങളെല്ലാം മെസേജ് റിക്വസ്റ്റ് ഫോൾഡറിലേക്കു മാറ്റപ്പെടും. ഇത് ഓൺലൈൻ സ്റ്റാറ്റസും ആ വ്യക്തി കാണുന്നത് ഒഴിവാക്കും. ഒപ്പം ഡിഎം വായിക്കുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com