ADVERTISEMENT

സംഗീത ഉപകരണങ്ങളെല്ലാം ഹൈഡ്രോളിക് പ്രസിൽ തകർക്കുന്ന ആപ്പിൾ പരസ്യം വിവാദമായിരുന്നു. എന്നാൽ ഇപ്പോഴിതാ സർഗാത്കമത തകർക്കില്ല എന്ന ക്യാപ്ഷനുമായി അൺക്രഷ്  എന്ന മറ്റൊരു പരസ്യവുമായി മറുപടി നൽകി എത്തിയിരിക്കുകയാണ് സാംസങ്.

കനംകുറഞ്ഞ രൂപകൽപനയും എല്ലാത്തിനും പകരം നിൽക്കുമെന്ന തീമുമായാണ് ഐപാഡ്പ്രോയുടെ പരസ്യം എത്തിയതെങ്കിലും സംഗീതോപകരണങ്ങളും പെയിന്റിങുകൾ, പുസ്തകങ്ങൾ തുടങ്ങിയവയെല്ലാം തകർത്തതിന് വിമർശനം എറ്റുവാങ്ങുകയായിരുന്നു. തുടർന്ന് ഈ പരസ്യം തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും ആപ്പിൾ തുറന്നു സമ്മതിച്ചിരുന്നു.

ഹൈഡ്രോളിക് പ്രസിൽ തകർന്ന അവശിഷ്ടങ്ങളെ അനുസ്മരിപ്പിക്കുന്നവ നിലത്തു ചിതറിക്കിടന്ന മുറിയിലെത്തിയ യുവതി അധികം കേടുപാടുകൾ സംഭവിക്കാത്ത ഗിറ്റാർ കണ്ടെടുക്കുകയും സാംസങ് ടാബിന്റെ സഹായത്തോടെ വായിക്കുകയും ചെയ്യുന്നതോടെയാണ് പരസ്യം അവസാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com