ADVERTISEMENT

മനുഷ്യാകാരമുള്ള യന്ത്രങ്ങൾ, നിർമിതബുദ്ധി മെഷീനുകൾ‍, റോബോ വാർ, അമ്പരപ്പിക്കുന്ന ഗെയിമുകൾ, വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങൾ, റോബോട്ടിക്സ്  ക്ളാസുകള്‍, റോബോട്ടിക് കരിയർ ഗൈഡൻസ് സെഷൻസ്  തുടങ്ങിയവയാൽ വിസ്മയലോകം തീർക്കുന്ന മനോരമ ഓണ്‍ലൈന്‍ റോബോവേഴ്‌സ് വിആര്‍ പ്രദര്‍ശനത്തിന് കൊച്ചി വേദിയാകുകയാണ്. ജൂണ്‍ 12 മുതല്‍ 17 വരെ കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ടെക് അദ്ഭുതങ്ങളുടെ മാസ്മരിക കലവറ തുറക്കുക. മനോരമ ഓണ്‍ലൈന്‍. ''റോബോവേഴ്‌സ് വിആര്‍'' (RoboVerse VR) എന്നു പേരിട്ടിരിക്കുന്ന പ്രദർശനം ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ലൈവ് മത്സരങ്ങള്‍, ആവേശം ആകാശത്തോളമെത്തിക്കുന്ന ഗെയിമുകള്‍ തുടങ്ങി  റോബോട്ടിക്സ് അറിവുകളുടെ പാഠങ്ങൾ പങ്കിടുന്ന വര്‍ക്‌ഷോപ്പുകള്‍ വരെ റോബോവേഴ്‌സ് വിആര്‍ ഷോയില്‍ ഒരുക്കിയിട്ടുണ്ട്. യൂണിക് വേൾഡ് റോബോട്ടിക്സ് ആണ് എക്സ്പോയ്ക്കുള്ള സാങ്കേതിക പിന്തുണ നൽകുന്നത്.

മനുഷ്യാകാരമുള്ള റോബോട്ടുകള്‍, റോബോട്ട് ഡോഗ്സ്, ഫിറ്റ്‌നസ് റോബോട്ടുകള്‍, 3ഡി പ്രിന്ററുകള്‍, ഡ്രോണുകള്‍, സ്റ്റോറി ടെല്ലിങ് റോബോട്ടുകള്‍ തുടങ്ങി പലതും ഡെമോ സോണിൽ പരിചയപ്പെടാം. വര്‍ക്‌ഷോപ് സോണിലാകട്ടെ റോബോട്ടിക് നിർ‌മാണ പാടവം പ്രകടിപ്പിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. റോബോട്ടുകളെ ഉണ്ടാക്കുക, കോഡിങ് നടത്തുക തുടങ്ങിയവയ്ക്കാണ് ഇവിടെ ഇടം നൽകിയിരിക്കുന്നത്. താൽപര്യമുള്ളവർക്ക് സെഷനുകളില്‍ റജിസ്റ്റർ ചെയ്ത് പങ്കെടുക്കാനുള്ള അവസരവുമുണ്ട്.

എക്‌സ്പീരിയന്‍സ് സോണ്‍ ആണ് മറ്റൊന്ന്. ഇവിടെ സൗജന്യമായി വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍ ആസ്വദിക്കാം. റോളര്‍ കോസ്റ്ററുകള്‍, ഹോവര്‍ബോര്‍ഡ്‌സ് തുടങ്ങിയ വെര്‍ച്വല്‍ അനുഭവങ്ങളാണ് ഇവിടെ ടെക്‌നോളജി പ്രേമികളെ കാത്തിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന വിആര്‍ അഡ്വഞ്ചറുകള്‍, നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഗെയിമുകള്‍, റോബോട്ട് യുദ്ധങ്ങള്‍, വെര്‍ച്വല്‍ റിയാലിറ്റി ക്രിക്കറ്റ്, വിആര്‍ ബോക്‌സിങ്, എസ്‌കേപ് റൂമുകള്‍തുടങ്ങിയവയാണ് ഗെയിം സോണിൽ. മെഷീനുകളുമായി പോരാടാവുന്ന മത്സരാധിഷ്ഠിത ഗെയിമുകൾ ഉൾപ്പടെയുള്ളവ ഉണ്ടായിരിക്കും.

റോബോട്ടിക്‌സ്, വിആര്‍, എഐ, എക്‌സോ സ്‌കെലിറ്റന്‍സ്, വാഹനങ്ങള്‍, സോഫ്റ്റ്‌വെയര്‍ തുടങ്ങിയവ ഇവിടെ പരിചയപ്പെടാം. സെന്റര്‍ സ്റ്റേജിലാണ് ഉദ്ഘാടനം, കീനോട്ട് അഡ്രസുകള്‍, സ്റ്റാര്‍ട്ട്-അപ്പുകളുടെ അഭിപ്രായങ്ങള്‍, വിദഗ്ദർ നയിക്കുന്ന റോബോടിക് കരിയർ ഗൈഡൻസ്, റോബോട്ടിക് ഫൌണ്ടേഷൻ കോഴ്‌സുകളുടെ പരിചയപ്പെടുത്തൽ  തുടങ്ങിയവ അരങ്ങേറുക. ടെക്‌നോളജി പ്രേമികള്‍, വിദ്യാർഥികള്‍, അധ്യാപകര്‍, ടെക്‌ പ്രഫഷനലുകള്‍, ബിസിനസുകാര്‍, സ്റ്റാര്‍ട്ട്-അപ് പ്രതിനിധികള്‍, നിക്ഷേപകര്‍ തുടങ്ങി ലോകത്തിന്റെ ഭാവി സാങ്കേതികവിദ്യകളെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്ന എല്ലാത്തരം ആളുകളുടെയും സംഗമം ആയിരിക്കും ''റോബോവേഴ്‌സ് വിആര്‍''. രാവിലെ 10 മുതൽ രാത്രി 10 മണി വരെയുള്ള  പ്രദർശനം പാസ് മൂലം ആയിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഗ്രൂപ്പ് ബുക്കിങിനായി ഈ നമ്പറിൽ ബന്ധപ്പെടാം:+91 9995811111:. വെബ്സൈറ്റ്: https://www.roboversexpo.com/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com