ADVERTISEMENT

സ്വത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നു പ്രതി‍ജ്ഞയെടുത്തു ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ. സാം ആൾട്ട്മാൻ തന്റെ പങ്കാളിയായ ഒലിവർ മൾഹറിനുമായി ചേർന്നാണ് ഗിവിങ് പ്ലെഡ്ജിൽ ഒപ്പുവച്ചത്. ബിൽ ഗേറ്റ്‌സ്, മെലിൻഡഗേറ്റ്‌സ്, വാറൻ ബഫറ്റ് എന്നിവർ ചേർന്നാണ് 2010ൽ ഗിവിങ് പ്ലെഡ്ജ്  സ്ഥാപിച്ചത്. പ്രതിജ്ഞയിൽ ഒപ്പിടുന്ന ആളുകൾ നിയമപരമായി അതിന് വിധേയരല്ല

ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)
ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)

ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികൾക്ക് തങ്ങളുടെ സമ്പത്തിന്റെ ഭൂരിഭാഗവും അവരുടെ ജീവിതകാലത്തോ അല്ലെങ്കിൽ അവർക്കിഷ്ടമുള്ളപ്പളോ സംഭാവന ചെയ്യാൻ അനുവദിക്കുന്നതാണ് ഗിവിങ് പ്ലെഡ്ജ് എന്നത്. മക്കെൻസി സ്കോട്ട്, റീഡ് ഹോഫ്മാൻ, മാർക്ക് ബെനിയോഫ്, ഇലോൺ മസ്‌ക്, ലാറി എലിസൺ, മാർക്ക് സക്കർബർഗ്, പ്രിസില്ല ചാൻ എന്നിവരുൾപ്പെടെ നിരവധി വ്യക്തികൾ ഇതിൽ പങ്കുചേർന്നവരാണ്.

ഓപ്പൺഎഐയുടെ തലവനാണ് ആൾട്ട്മാൻ, പക്ഷേ കമ്പനിയുടെ ഓഹരിയൊന്നും ആൾട്ട്മാൻ കൈവശം വച്ചിട്ടില്ല. എന്നിരുന്നാലും, ആൾട്ട്മാൻ റെഡ്ഡിറ്റ്, സ്ട്രൈപ്പ് തുടങ്ങിയ കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. സാം ആൾട്ട്മാൻ തന്റെ നിക്ഷേപ പ്രവർത്തനങ്ങളിലൂടെ ഒരു ശതകോടീശ്വരനായിത്തീർന്നത്.ജനറേറ്റിവ് എഐയുടെ മുഖമായാണ് സാം ആൾട്ട്മാൻ അറിയപ്പെട്ടിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com