ADVERTISEMENT

ടാറ്റ ഐപിഎൽ 2024 സീസണിൽ 2,600 കോടി വ്യൂസ് എന്ന റെക്കോർഡ് നേട്ടത്തോടെ ജിയോ സിനിമ പ്ലാറ്റ്ഫോമിനു കാഴ്ചക്കാരുടെ എണ്ണത്തിൽ 53 ശതമാനം വർധനവ്. രണ്ടാം സീസൺ അവസാനിച്ചപ്പോൾ, പ്ലാറ്റ്‌ഫോം 35,000 കോടി മിനിറ്റിലധികം വാച്ടൈം നേടി. ജിയോസിനിമയുടെ റീച്ച് 38% വർദ്ധിച്ച് ഈ സീസണിൽ 62 കോടിയിൽ എത്തി നിന്നു. 

12 ഭാഷാ ഫീഡുകൾ, 4K വ്യൂ, മൾട്ടി-ക്യാം വ്യൂസ്, എആർ/വിആർ വഴിയുള്ള സ്റ്റേഡിയത്തിനുള്ളിലുള്ള പോലുള്ള അനുഭവം, 360 ഡിഗ്രി കാഴ്‌ച എന്നിവ കണക്റ്റഡ് ടിവി പ്രേക്ഷകരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ സീസണിൽ 60 മിനിറ്റിലധികം ചെലവഴിച്ച ശരാശരി വീക്ഷണ സമയം 75 മിനിറ്റിലേക്ക് ഉയർന്നു

jio-cinema

ജിയോസിനിമ 2024 സീസണിൽ ഒന്നാം ദിവസം 11.3 കോടിയിലധികം കാഴ്‌ചക്കാരെ നേടി. ഇത്  2023 ലെ ഒന്നാം ദിനവുമായി താരതമ്യം ചെയ്യുമ്പോൾ 51% വർധനവാണ്. ഉദ്ഘാടന ദിവസം 59 കോടിയിലധികം വിഡിയോ കാഴ്‌ചകൾ  റജിസ്റ്റർ ചെയ്തു. 28 സ്പോൺസർമാരും 1400 പരസ്യക്കാരും ഉണ്ടായിരുന്നു. ഒളിംപിക് ഗെയിംസ് 2024ലും ജിയോസിനിമ ഭാഗഭാക്കാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com