ഡിഷ്യും ഡിഷ്യും...എതിരാളികളെ മലർത്തിയടിക്കും 'ആൽഫാചാൻ'; യോഗയും പഠിപ്പിക്കും
Mail This Article
കരാട്ടേ കിഡിലെ 'മിസ്റ്റർ ഹാനെ'പ്പോലെയൊരു മാർഷ്യൽ ആർട്സ് ഗുരുവിനെ കിട്ടിയാൽ കൊള്ളാമെന്നു തോന്നിയിട്ടുണ്ടോ?. സിനിമയിൽ ജാക്കിച്ചാനാണ് ആ വേഷം ചെയ്തതെങ്കില്‍ എന്നാൽ ദേ ഇവിടെ ഒരു 'ആൽഫ ചാൻ'. ഔദ്യോഗിക നാമം ആൽഫയെന്നാണ്. ഒരു സാധാരണ റോബട്ടല്ല ആൽഫ. പതിനെട്ടടവും പയറ്റിത്തെളിഞ്ഞൊരു ഫിറ്റ്നസ് റോബട്ടാണ്.വിരസമായ വർക്കൗട്ടുകളുടെയും ആവർത്തിച്ചുള്ള ഫിറ്റ്നസ് ദിനചര്യകളുടെയും കാലം കഴിഞ്ഞിരിക്കുന്നു.
ഫിറ്റ്‌നസ് ലോകത്തേക്ക് ആദ്യ ചുവടുകൾ വയ്ക്കുന്ന ഒരു തുടക്കക്കാരനായാലും അല്ലെങ്കിൽ വർക്കൗട്ടുകൾ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു അത്‌ലറ്റായാലും, പുതിയ ഉയരങ്ങളിലെത്താൻ സഹായിക്കുന്ന അറിവും വൈദഗ്ധ്യവും ആൽഫയിൽ സജ്ജീകരിച്ചിരിക്കുന്നു. ഇന്ററാക്റ്റീവ് ഇന്റർഫെയ്സും വ്യക്തിഗത പരിശീലന പരിപാടികളുമായി ഈ റോബട് ഫിറ്റ്നസ് വർക്കൗട്ടുകൾ രസകരമാക്കുന്നു
ജിമ്മിൽ ഒപ്പമുണ്ടാകുന്ന ചടുലമായ കൂട്ടാളിയാകാനും തമാശകൾ പറയാനും വർക്കൗട്ടിന് പ്രോത്സാഹനം നൽകാനും ആവേശത്തോടെ വ്യായാമങ്ങളിലൂടെ നയിക്കാനും പ്രോഗ്രാം ചെയ്‌തിരിക്കുന്ന ഈ ഫിറ്റ്നസ് റോബട്ടിനെ കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ ജൂൺ 12 മുതല്‍ 17 വരെ അരങ്ങേറുന്ന ''റോബോവേഴ്‌സ് വിആര്‍'' (RoboVerse VR എക്സ്പോയിൽ കാണാനാകും. ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഈ ടെക് വിസ്മയം സംഘടിപ്പിക്കുന്നത്.ലൈവ് മത്സരങ്ങള്‍, ആവേശം ആകാശത്തോളമെത്തിക്കുന്ന ഗെയിമുകള്‍ തുടങ്ങി റോബോട്ടിക്സ് അറിവുകളുടെ പാഠങ്ങൾ പങ്കിടുന്ന വര്‍ക്‌ഷോപ്പുകള്‍ വരെ റോബോവേഴ്‌സ് വിആര്‍ ഷോയില്‍ ഒരുക്കിയിട്ടുണ്ട്.