ADVERTISEMENT

 കൊച്ചി ∙ നൃത്തം ചെയ്യാനും കഥ പറയാനും കൂട്ടുകൂടാനും കഴിയുന്ന റോബട്ടുകൾ നിറഞ്ഞ മനോരമ ഓൺലൈൻ ‘റോബോവേഴ്‌സ് വിആർ എക്സ്പോ’യുടെ ആദ്യ ദിനത്തിലെ താരങ്ങളിൽ ചിലർ കുഞ്ഞൻ റോബോകളാണ്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ഉദ്ഘാടനച്ചടങ്ങിനെത്തിയ അതിഥികൾക്ക് ‘അഭിവാദ്യം’ അറിയിക്കുകയും അവരുടെ മുന്നിൽ തുള്ളിക്കളിക്കുകയും ചെയ്ത ‘റോബട് ഡോഗ്സ്’ പിന്നീട് കുട്ടികളോടൊപ്പവും കളിക്കാനെത്തി. യുണിട്രീ എന്ന കമ്പനിയുടെ ഗോ1, ഗോ2 വിഭാഗത്തിലെ മൂന്നു ‘നായ്ക്കുട്ടി റോബോ’കളാണ് എക്സ്പോ വേദിയിൽ കാണികളുടെ ഇഷ്ടം നേടിയത്. നായ്ക്കളുടെ സ്വഭാവവും രൂപവും അനുകരിക്കുന്ന റോബട്ട് നായ്ക്കളാണിവ. നിരീക്ഷണത്തിനും മനുഷ്യനു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിലെ പരിശോധനയ്ക്കും ഉൾപ്പെടെ ഇവയെ ഉപയോഗിക്കാം. ‘യാൻഷീ’ എന്ന കുഞ്ഞൻ ഹ്യുമനോയ്ഡ് റോബട്ടും കുട്ടികളുടെ ഇഷ്ടക്കാരനായി.

കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഓൺലൈൻ റോബോവേഴ്‌സ് വിആർ എക്സ്പോ
കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഓൺലൈൻ റോബോവേഴ്‌സ് വിആർ എക്സ്പോ

വിനോദത്തിനും കുട്ടികളെ ഉൾപ്പെടെ റോബട്ടിക് മേഖലയിലേക്ക് ആകർഷിക്കാനുമാണ് യാൻഷീയെ പ്രധാനമായി ഉപയോഗിക്കുന്നത്. യുബി ടെക് എന്ന കമ്പനിയാണ് നിർമാതാക്കൾ. ആപ്ലിക്കേഷൻ മുഖേന ഇതിനെ നിയന്ത്രിക്കാം. റോബോവേഴ്സിലെ വിആർ എക്സ്പീരിയൻസ് സോണിൽ റോളർ കോസ്റ്ററിന്റെ സാഹസികത ആസ്വദിക്കാം.

കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഓൺലൈൻ റോബോവേഴ്‌സ് വിആർ എക്സ്പോ
കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഓൺലൈൻ റോബോവേഴ്‌സ് വിആർ എക്സ്പോ

7 വിആർ എക്സ്പീരിയൻസ് ഗെയിമുകളിൽ ടിക്കറ്റെടുത്തും പങ്കെടുക്കാം. റോബട്ടിക് സാങ്കേതികവിദ്യയെ പരിചയപ്പെടാനും പുതുസാങ്കേതിക വിദ്യകളെക്കുറിച്ചു വിദഗ്ധരിൽ നിന്നു നേരിട്ടു കാര്യങ്ങൾ മനസ്സിലാക്കാനും വർക്‌ഷോപ്പുകളിൽ പങ്കെടുക്കാനും അവസരമുണ്ട്. വിവരങ്ങൾക്കും ടിക്കറ്റിനും: https://www.roboversexpo.com ടിക്കറ്റുകൾക്കായി ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക.

article
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com