റോബട്സ്, വിആർ, റോബോ വാർ, എഐ; റോബോ എക്സ്പോ ഇന്നുകൂടി മാത്രം, ദേ ഇങ്ങനെ കാണണം
Mail This Article
മഹാനഗരത്തെ അമ്പരപ്പിച്ച മനോരമ ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്സ് വിആർ എക്സ്പോ ഇന്നുകൂടി(ജൂൺ17) മാത്രം. കൗതുകവും അറിവും അമ്പരപ്പും നിറഞ്ഞ ദിനങ്ങളാണ് കഴിഞ്ഞുപോയത്. സാങ്കേതികവിദ്യയിലെ പുതുമ തേടി കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ എക്സ്പോ വേദിയിലേക്കെത്തിയവർക്കും ഒപ്പം കുട്ടികൾക്കും ആസ്വദിക്കാനുള്ളതെല്ലാം ഇവിടെ ഉണ്ടായിരുന്നു. ഒരു ദിനം കൂടി മാത്രം ബാക്കിയാകുമ്പോൾ എന്തൊക്കെയാകും കാത്തിരിക്കുന്നതെന്ന് പരിശോധിക്കാം. തിരുവനന്തപുരം ആസ്ഥാനമായുള്ള യുണീക് വേൾഡ് റോബടിക്സാണ് സാങ്കേതിക സഹായം നൽകിയിരിക്കുന്നത്. ടിക്കറ്റുകൾ എക്സ്പോ ഗേറ്റിൽനിന്നും ഒപ്പം https://www.roboversexpo.com എന്ന വെബ്സൈറ്റിൽനിന്നും വാങ്ങാം.
എന്തൊക്കെയുണ്ടാകും
മനുഷ്യാകാരമുള്ള റോബട്ടുകൾ, റോബോ വാർ, റോബോ സോക്കര്‍ ഉൾപ്പടെയുള്ള റോബോ ഗെയിമുകൾ, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ, റോബട്ടിക്സ് ക്ലാസുകൾ, റോബട്ടുകളുടെ ചരിത്രം വിവരിക്കുന്ന സോൺ, റോബട്ടുകൾക്കൊപ്പം ഗെയിം കളിക്കാനുള്ള സോൺ, റോബടിക്സ് പരീക്ഷിച്ചറിയാനുള്ള അവസരം, ത്രിഡി പ്രിന്റിങ്, എഐ സ്റ്റോറി ടെല്ലിങ് എന്നിവയെല്ലാം റോബോവേഴ്‌സ് വിആർ പ്രദർശനത്തിലുണ്ട്.
എക്സ്പോയിൽ എന്തൊക്കെ കാണാം
നൃത്തം ചെയ്യും റോബോട്ട്, ബട്ലർ റോബട്
നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്യുന്ന റോബട്ടാണ് എക്സ്പോ വേദിയിൽ കാഴ്ചക്കാരെ സ്വീകരിക്കുക. ഫേഷ്യൽ, ഒബ്ജെക്ട് റെക്കഗ്‌നീഷൻ, നൂതന എഐ സാങ്കേതികവിദ്യകൾ, സൂപ്പർ മോഷൻ കൺട്രോൾ സിസ്റ്റം എന്നിവ ഉപയോഗിച്ച് സാൻബോട്ടിന് ഒരു മികച്ച വഴികാട്ടിയാകാനും കഴിയും.
അടുത്തത് ബട്ലർ റോബട്ടുകളാണ്. ഭക്ഷണസാധനങ്ങൾ കൃത്യസ്ഥലത്ത് എത്തിക്കുന്ന ബട്ലർ റോബട്ടുകളുടെ പ്രവർത്തനം വിശദമായി അറിയാനാകും.
വിസ്മയ പ്രോജക്ടുകൾ
അണ്ടർവാട്ടർ റെസ്ക്യു വാഹനങ്ങൾ തുടങ്ങി എആർ,എഐ വിസ്മയങ്ങൾ വരെ വിശദീകരിക്കുന്ന വിസ്മയ പ്രോജക്ടുകൾ സ്കൂളുകളിൽ പ്രയോജനപ്പെടുംവിധം വിശദീകരിക്കും. പ്രളയ സമയത്ത് ആളുകളെ രക്ഷിക്കുന്ന അക്വാ റെസ്ക്യു റാഫ്റ്റ് 1.0ഉം പ്രളയശേഷമുള്ള ശുചിയാക്കൽ നടത്തുന്ന ട്രാഷ്ബോട്ട് 3.0ഉം ഒരുക്കിയ സഹോദരിമാരായ ഏഴാം ക്ലാസുകാരി കാത്‍ലിന്‍ മാരീ ജീസനും നാലാം ക്ലാസുകാരി ക്ലാരെ റോസ് ജീസനും എക്സ്പോയില്‍ താരങ്ങളായിരുന്നു.
റോബട് ഡോഗ്സ്
നായ്ക്കളുടെ സ്വഭാവവും രൂപവും അനുകരിക്കുന്ന റോബട്ട് നായ്ക്കളും എക്സ്പോയിലുണ്ട്. തലകുത്തിമറിയുകയും ഒപ്പം ഓടുകയും അധികം ഇഷ്ടമായാൽ ലൗചിഹ്നം കാണിക്കുകയും ചെയ്യുന്ന റോബട്ടുകളെ ഇവിടെ കാണാം.
ഡ്രോൺ പറത്താം
വിവിധ ഡ്രോണുകൾ പറത്താനും റോബോവേഴ്സിൽ അവസരമുണ്ട്. 4 റോട്ടറുകളിൽ പറക്കുന്ന ക്വാഡ് കോപ്റ്ററുകൾ, കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന അഗ്രി ഡ്രോൺ, അതിവേഗം തെന്നിപ്പറക്കുന്ന മിനി ഡ്രോൺ, അമ്പരപ്പിക്കുന്ന ഡിജെഐ ഡ്രോൺ, വിഡിയോ ഗെയിമിലെന്നപോലെ പറത്താവുന്ന എഫ്പിവി (ഫസ്റ്റ് പേഴ്‌സൺ വ്യു) ഡ്രോൺ തുടങ്ങിയവ പരിചയപ്പെടാം. ബിസിനസ്, കാർഷിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന അഗ്രി ഡ്രോണുകളും കാണാം.
റോബട് ആം
ഒരു മേശപ്പുറത്ത് അനായാസമായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന മോഡലാണ് അവതരിപ്പിക്കുക. കംപ്യൂട്ടറും ടാബും ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാം. എഴുത്തും വരയും മാത്രമല്ല കൈകളാൽ ചെയ്യാവുന്ന പല ജോലികളും ഈ റോബട് ചെയ്യും.
റോളർ കോസ്റ്റർ റൈഡ്
റോബോവേഴ്സിലെ വിആർ എക്സ്പീരിയൻസ് സോണിൽ റോളർ കോസ്റ്ററിന്റെ സാഹസികത ആസ്വദിക്കാം. ഒപ്പം മ്യൂസിക്കൽ സെക്‌ഷനുകളും ആസ്വദിക്കാം. 7 വിആർ എക്സ്പീരിയൻസ് ഗെയിമുകളിൽ ടിക്കറ്റെടുത്തും പങ്കെടുക്കാം.
റോബോ വാർ സോൺ
വേഗത്തിൽ പാഞ്ഞുവന്ന് കൂട്ടിയിടിച്ചും തള്ളിപ്പുറത്താക്കിയും റോബട്ടുകൾ തമ്മിലുള്ള യുദ്ധം കാണാനാണ് ആരവവുമായി കാഴ്ചക്കാർ കൂടിയത്. പരസ്പരം യുദ്ധം ചെയ്യുന്ന റോബട്ടുകളെ കാണുകയും ആ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യാൻ റോബോവേഴ്സിൽ അവസരമുണ്ടായിരുന്നു. റോബട്ടുകൾ തമ്മിലുള്ള മത്സരം നേരിട്ട് ആസ്വദിക്കാൻ ഇതുവഴി സാധിക്കും.
3ഡി പ്രിന്റിങ്
3ഡി പ്രിന്റിങ് സാങ്കേതികവിദ്യ പ്രായോഗികമായി എങ്ങനെ ചെയ്യാനാകുമെന്ന് ഇവിടെ തത്സമയം മനസ്സിലാക്കാം. വൈവിധ്യമാർന്ന ശാസ്ത്ര പരീക്ഷണങ്ങളുമുണ്ട്. രാസപ്രവർത്തനങ്ങളും ഇന്ററാക്ടീവ് ഫിസിക്സ്, ബയോളജി പ്രദർശനങ്ങളും അരങ്ങേറും.
എഐ സ്റ്റോറിടെല്ലിങ്
ബാലരമയിലൂടെയും കളിക്കുടുക്കയിലൂടെയും ചിരപരിചിതരായ വിക്രമനെയും മുത്തുവിനെയും ലുട്ടാപ്പിയെയുമൊക്കെ കഥാപാത്രങ്ങളാക്കി പുതിയൊരു കഥ പറയാം, അതും എഐ സഹായത്തോടെ. ഇന്ററാക്ടീവ് ഡിസ്പ്ലേയിലെ വിവിധ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് എഐ ഉപയോഗിച്ച് കഥ പറച്ചിൽ പഠിക്കാനും എക്സ്പോ വേദിയിൽ ഇടമുണ്ട്. മൊബൈൽ പ്ലാനറ്റോറിയം, ഹോവർബോർഡുകൾ തുടങ്ങിയവയും കാണാനാകും.
അറിവുകൾ നേടാനും ഇടം
ആധുനിക റോബട്ടിക് സാങ്കേതികവിദ്യയെ പരിചയപ്പെടാനും പുതു സാങ്കേതിക വിദ്യകളെക്കുറിച്ചു വിദഗ്ധരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ പഠിക്കാനും വര്‍ക് ഷോപുകളില്‍ പങ്കെടുക്കാനുമെല്ലാം ഇവിടെ അവസരമുണ്ട്. ഈ മേഖലയിലെ വിദഗ്ധര്‍ക്കൊപ്പം സമാന മനസുള്ളവരുമായി പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനുമുള്ള മികച്ച അവസരവും റോബോവേഴ്‌സ് എക്സ്പോ നല്‍കുന്നു.
രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് റോബോവേഴ്‌സ് സന്ദര്‍ശിക്കാനാവുക. റോബട്ടിക്, വെര്‍ച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചറിയാന്‍ റോബോവേഴ്‌സ് നിങ്ങളെ സഹായിക്കും. വിശദവിവരങ്ങൾ അറിയാനും റജിസ്ട്രേഷനും ടിക്കറ്റുകൾക്കായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം:https://www.roboversexpo.com