ജെമിനി ആപ് ഡൗൺലോഡ് ചെയ്യാം; 9 ഇന്ത്യൻ ഭാഷകളിൽ ലഭിക്കും, അറിയേണ്ടതെല്ലാം
Mail This Article
ഗൂഗിളിന്റെ എഐ ചാറ്റ്ബോട് ആപ് ജെമിനി ഇനി ഇന്ത്യയിൽ ലഭ്യമാകും. ഇംഗ്ലീഷിനൊപ്പം, ഉപയോക്താക്കൾക്ക് മലയാളം, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക് തുടങ്ങിയ ഒൻപത് ഇന്ത്യൻ ഭാഷകളിലും ചാറ്റ്ബോട്ടുമായി സംസാരിക്കാനാകും. ആൻഡ്രോയിഡിൽ ജെമിനി ലഭിക്കാൻ, ഉപയോക്താക്കൾക്ക് ഒന്നുകിൽ പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിച്ച് ഓപ്റ്റ്-ഇൻ ചെയ്യാം.
ഐഒഎസിൽ വരും ആഴ്‌ചകളിൽ ജെമിനി ആക്‌സസ് ചെയ്യാനാവുമെന്നാണ് വിവരം. ഗൂഗിളിന്റെ മുൻ വോയ്‌സ് അസിസ്റ്റന്റിന് സമാനമായി, ഓവർലേ ആയി ആപ് ദൃശ്യമാകും, 'ഹേയ് ഗൂഗിൾ' എന്ന് പറഞ്ഞ് നിങ്ങൾക്ക് ജെമിനിയെ വിളിക്കാം.
ജെമിനി ആപ്പിന്റെ ഉപയോഗങ്ങൾ
∙സന്ദേശങ്ങളും ഇമെയിലുകളും തയ്യാറാക്കുന്നു.
∙ഇമേജുകൾ വിശകലനം ചെയ്യുകയും അപ്‌ലോഡ് ചെയ്ത ഫയലുകൾ സംഗ്രഹിക്കുകയും ചെയ്യുന്നു.
∙വിവരങ്ങൾക്കായി വെബിൽ തിരയുന്നു.
∙ജിമെയിൽ, മാപ്സ് പോലുള്ള ഗൂഗിൾ സേവനങ്ങൾ ഉപയോഗിച്ച് ടാസ്‌ക്കുകൾ പൂർത്തിയാക്കുന്നു.
∙ ടൈമറുകൾ സജ്ജീകരിക്കുക, കോളുകൾ ചെയ്യുക, റിമൈൻഡറുകൾ സജ്ജീകരിക്കുക എന്നിങ്ങനെ ഗൂഗിൾ അസിസ്റ്റന്റ് ജനപ്രിയ വോയ്‌സ് ഫീച്ചറുകളിൽ പലതും ജെമിനി ആപ്പ് വഴി ലഭ്യമാണ്.
∙ഭാവിയിൽ കൂടുതൽ ഭാഷകളിലേക്കും പ്രദേശങ്ങളിലേക്കും ജെമിനിയുടെ ലഭ്യത വിപുലീകരിക്കുമെന്ന് ഗൂഗിൾ ഉപയോക്താക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.