ADVERTISEMENT

വെറും 2,500 രൂപ ഉപയോഗിച്ച് ഫോൺ നമ്പരുകളുടെ വിവരങ്ങൾ  ഓൺലൈനായി വാങ്ങിയാണ്, നോയിഡയിലെ ഒരു വ്യാജ കോൾ സെന്റര്‍  കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പിൽ നൂറുകണക്കിന് ഇരകളെ കബളിപ്പിച്ചത്. രണ്ട് മുൻ ഇൻഷുറന്‍സ് ഏജന്റുമാരുൾപ്പടെ 11 പേരാണ് പൊലീസ് വലയിൽ കുടുങ്ങിയത്. വായ്പകളിലൂടെയും പോളിസികളിലൂടെയും വലിയ വരുമാനം വാഗ്ദാനം ചെയ്ത് ആളുകളെ കുടുക്കിയത് ഇങ്ങനെ.

ഓപ്പറേഷൻ കോൾസെന്റർ

കോൾ സെന്റർ നോയിഡയിലെ സെക്ടർ 51 മാർക്കറ്റിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിലാണ് പ്രവർത്തിച്ചിരുന്നത്. 9 സ്ത്രീകളെയാണ് ഇവർ ആളുകളോട് സംസാരിക്കാൻ റിക്രൂട് ചെയ്തത്. വ്യാജ ഐഡന്റിന്റി പ്രൂഫുകളുപയോഗിച്ചെടുത്ത ഫോൺ നമ്പരുകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. പിന്നീട് ഓൺലൈനായി പതിനായിരംപേരുടെ ഫോൺ നമ്പരുകൾ വാങ്ങി. പിന്നീടാണ് രാജ്യത്തുടനീളമുള്ള ആളുകളെ വിളിച്ചു വായ്പയും ഇൻഷുറന്‍സും വാഗ്ദാനം ചെയ്ത് കബളിപ്പിക്കാനാരംഭിച്ചത്.

സ്ഥാപനം ഒരു കമ്മീഷൻ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചത്, കോള്‍സെന്ററിലെ സ്ത്രീകൾക്ക് ഒരാളെ പോളിസിയോ വായ്പയ്ക്കോ പ്രേരിപ്പിക്കാനായാൽ അവർക്കു കൂടുതൽ പണം നൽകിയിരുന്നു. ഇന്റലിജന്റ്സ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. കർണാടക സ്വദേശിയിൽനിന്നും പ്രതിമാസം പതിനായിരം രൂപ വാടകയ്ക്കെടുത്ത പിഎൻ‌ബി ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് സംഘം പണം പിൻവലിച്ചതെന്നും കണ്ടെത്തി. 

ഫോൺ ഫിഷിങിൽനിന്നും എങ്ങനെ രക്ഷപ്പെടാം

ആകാംക്ഷയും ഭയവും: ഫിഷിങ് സന്ദേശങ്ങൾ അയയ്ക്കുന്നവർ ചിന്തിക്കാൻ കഴിയുന്നതിനു മുന്‍പ് വേഗത്തിൽ പ്രവർത്തിക്കാൻ സമ്മർദ്ദത്തിലാക്കാൻ ഭയമോ തിടുക്കമോ സൃഷ്ടിക്കുന്നു. അർജെന്റ്,  ഇമീഡിയന്റ് ആക്ഷൻ അല്ലെങ്കിൽ അക്കൗണ്ട് സസ്പെൻഷൻ തുടങ്ങിയ വാക്കുകൾ കാണുമ്പോള്‍ ഒരു തവണ കൂടി ചിന്തിക്കുക.

പൊതുവായ ആശംസകൾ: നിങ്ങളുടെ യഥാർഥ പേരിന് പകരം പ്രിയ ഉപഭോക്താവ് പോലുള്ള പൊതുവായ ആശംസകൾ ഫിഷർമാർ പലപ്പോഴും ഉപയോഗിക്കുന്നു.

സംശയാസ്പദമായ ലിങ്കുകളും അറ്റാച്ച്‌മെന്റുകളും: അപരിചിത ഉറവിടങ്ങളിലെ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറ്റാച്ച്‌മെന്റുകൾ തുറക്കുകയോ ചെയ്യരുത്. നിയമാനുസൃത കമ്പനികൾ ഈ മാർഗങ്ങളിലൂടെ തന്ത്രപ്രധാനമായ വിവരങ്ങൾ ആവശ്യപ്പെടില്ല.

മോശം വ്യാകരണവും അക്ഷരവിന്യാസവും: അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും തിടുക്കത്തിൽ തയ്യാറാക്കിയ ഒരു തട്ടിപ്പിന്റെ അടയാളങ്ങളാണ്.

ക്ലിക് ചെയ്യരുത്, വിളിക്കുക: സംശയാസ്പദമായ ഒരു സന്ദേശം ലഭിക്കുകയാണെങ്കിൽ, സന്ദേശത്തിൽ നൽകിയിരിക്കുന്നത് അല്ല, കൃത്യമാണെന്ന് നിങ്ങൾക്കറിയാവുന്ന ഒരു ഫോൺ നമ്പറോ വെബ്‌സൈറ്റോ ഉപയോഗിച്ച് കമ്പനിയെ നേരിട്ട് ബന്ധപ്പെട്ട് അതിന്റെ നിയമസാധുത പരിശോധിക്കുക.

ഹോവർ ചെയ്യുക, ക്ലിക്ക് ചെയ്യരുത്: ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് യഥാർത്ഥ വെബ് വിലാസം കാണുന്നതിന് ഒരു ലിങ്കിന് മുകളിൽ നിങ്ങളുടെ മൗസ് ഹോവർ ചെയ്യുക. പലപ്പോഴും, നിയമാനുസൃതമെന്ന് തോന്നുന്ന പേരുകൾക്ക് പിന്നിലെ ക്ഷുദ്രകരമായ ലിങ്കുകൾ തട്ടിപ്പുകാർ മറയ്ക്കുന്നു.

ടു-ഫാക്ടർ ആധികാരികത:  അക്കൗണ്ടുകൾക്കായി രണ്ട്-ഘടക പ്രാമാണീകരണം പ്രവർത്തനക്ഷമമാക്കുക. ഇത് സുരക്ഷയുടെ ഒരു അധിക പാളി ചേർക്കുന്നു, ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ പാസ്‌വേഡിന് പുറമെ ഒരു കോഡും ആവശ്യമാണ്.

അപ്‌ഡേറ്റും സുരക്ഷിതവും: ഏറ്റവും പുതിയ പരിരക്ഷയ്‌ക്കായി നിങ്ങളുടെ ഫോണിന്റെ സോഫ്‌റ്റ്‌വെയറും സുരക്ഷാ അപ്ലിക്കേഷനുകളും അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com