ADVERTISEMENT

എണ്‍പത്തിയൊന്നാം വയസ്സില്‍ കൽക്കിയിലെ മാസ് വേഷവുമായി അമിതാഭ് വൈറലാകുമ്പോൾ സമാന്തരമായ മറ്റൊരു ലോകത്തും ബിഗ്ബിയുടെ വിഡിയോകൾ അരങ്ങുതകർക്കുകയാണ്. ഡീപ്ഫെയ്കിലൂടെ സൃഷ്ടിച്ച വിഡിയോകൾ അമിതാഭിന്റേതെണെന്ന ധാരണയോടെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ഋഷികേശിൽ ആയുർവേദ മരുന്ന് സ്ഥാപനം നടത്തുന്ന അഭിജിത് പാട്ടീലിന്റെ മുൻകൂർ ജാമ്യാപേക്ഷ പോലും തള്ളിയെന്നത്(വിശദ ഉത്തരവ് ലഭ്യമായിട്ടില്ല) ഡീപ്ഫെയ്ക് പോലെയുള്ള കാര്യങ്ങളെ കോടതി എങ്ങനെയാണ് കാണുന്നതെന്നതിനു ഉദാഹരണമാണ്.

ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതികൾ ബച്ചന്റെ അശ്ലീല ഡീപ്ഫെയ്ക് വിഡിയോകൾ സൃഷ്ടിക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് സൈബർ പൊലീസ് നേരത്തെ കോടതിയോട് അഭ്യർത്ഥിച്ചിരുന്നതായും വിവരമുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

താരങ്ങൾ മാത്രമല്ല,ആരും ഇരയാകാം

താരങ്ങളുടെ ഡീപ്ഫെയ്കുകളിറങ്ങിയെന്ന വാർത്തയുടെ കൗതുകത്തിനപ്പുറം ഒരു അപകടവും ഒളിഞ്ഞിരിക്കുന്നുണ്ട്. ചിത്രങ്ങളും വിഡിയോകളും മാത്രമല്ല ശബ്ദവും ആർക്കും സൃഷ്ടിക്കാനാകുന്ന ഡീപ് ഫെയ്ക് വില്ലന്മാരുടെ ലോകത്താണ് നാം ജീവിക്കുന്നത്. രശ്മിക മന്ദാന, കജോൾ, കത്രീന കൈഫ്, ബറാക് ഒബാമ, ഐശ്വര്യ റായ് തുടങ്ങിയ നിരവധി പ്രമുഖർ ഡീപ് ഫെയ്ക് വിഡിയോകളുടെ ഇരകളായി മാറിയ വാർത്ത നാം കേട്ടു. എന്നാൽ നാം അറിയാതെ പോകുന്നവ എത്രയോ അധികമായിരിക്കും.

deepfake-1

ഡീപ്ഫെയ്ക് വിഡിയോകള്‍ ഒരു ക്ലിക്കിൽ സൃഷ്ടിക്കാനാകുന്ന ആപ്പുകളാണുള്ളതിനാൽത്തന്നെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽഡീപ്ഫെയ്ക്കുകൾക്കു ഇരയാക്കി മാറ്റാന്‍ കഴിയും. സെലബ്രിറ്റി പോണോഗ്രഫി, തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങൾ, വ്യാജരേഖ ചമയ്ക്കൽ, വ്യക്തിത്വ മോഷണം, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് ഡീപ്ഫെയ്ക്കുമായി ബന്ധപ്പെട്ടു വർധിച്ചു വരുന്നത്.

Deep Fake Artificial Intelligence Abstract Concept, deepfake procedural technology, Fake news creation futuristic cyber threat, social tech issues influence
Deep Fake Artificial Intelligence Abstract Concept, deepfake procedural technology, Fake news creation futuristic cyber threat, social tech issues influence

എന്താണ് ഡീപ്ഫെയ്ക്കുകൾ?

ഡീപ് ലേണിങ്, ഫെയ്ക് എന്നീ വാക്കുകള്‍ ചേര്‍ത്തായിരുന്നു ഡീപ് ഫെയ്ക് എന്ന പേരുണ്ടായത്. ഡീപ്ഫെയ്ക്കുകൾ ഒരു തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണ്, അത് ആളുകൾ യഥാർത്ഥത്തിൽ പറയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങൾ പറയുന്നതോ ചെയ്യുന്നതോ ആയ 'യാഥാർഥ്യത്തോടടുത്ത്' നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കാൻ ഉപയോഗിക്കാം.

വ്യക്തിയുടെ ചിത്രങ്ങളുടെയും വിഡിയോകളുടെയും ഒരു വലിയ ഡാറ്റാസെറ്റുപയോഗിച്ച മെഷീൻ ലേണിങ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഈ മോഡൽ കൃത്യമായി പരിശീലിച്ചുകഴിഞ്ഞാൽ, യഥാർത്ഥത്തിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കാം

ഒരു ഡീപ്ഫേക്ക് സൃഷ്ടിക്കുന്ന പ്രക്രിയയിൽ സാധാരണയായി രണ്ട് പ്രധാന ഘടകങ്ങൾ ഉൾപ്പെടുന്നു

ഓട്ടോഎൻകോഡറുകൾ: ലക്ഷ്യമിട്ട വ്യക്തിയുടെ ചിത്രങ്ങളുടെയോ ഓഡിയോയുടെയോ ഒരു വലിയ ഡാറ്റാസെറ്റിൽ പരിശീലനം ലഭിച്ച ന്യൂറൽ നെറ്റ്‌വർക്കുകളാണ് ഇവ. എൻകോഡർ ഭാഗം ടാർഗെറ്റിന്റെ ഡാറ്റ ഒരു മറഞ്ഞിരിക്കുന്ന പ്രാതിനിധ്യത്തിലേക്ക് കംപ്രസ് ചെയ്യാൻ പഠിക്കുന്നു, അതേസമയം ഡീകോഡർ മറഞ്ഞിരിക്കുന്ന പ്രാതിനിധ്യത്തിൽ നിന്ന് ഡാറ്റ പുനഃസൃഷ്ടിക്കാൻ പഠിക്കുന്നു.

ജനറേറ്റീവ് അഡ്‌വേഴ്സേറിയൽ നെറ്റ്‌വർക്കുകൾ (GANs): മത്സരിക്കുന്ന ന്യൂറൽ നെറ്റ്‌വർക്കുകളാണ് ഇവ, ഒരു ജനറേറ്ററും ഒരു ഡിസ്ക്രിമിനേറ്ററും. ജനറേറ്റർ റിയലിസ്റ്റിക് വ്യാജ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു, അതേസമയം ഡിസ്ക്രിമിനേറ്റർ വ്യാജ ഉള്ളടക്കത്തിൽ നിന്ന് യഥാർത്ഥമായത് വേർതിരിച്ചറിയാൻ ശ്രമിക്കുന്നു. രണ്ട് നെറ്റ്‌വർക്കുകളും പരസ്പരം ആവർത്തിച്ച് മെച്ചപ്പെടുത്തുന്നു, ഇത് കൂടുതൽ യാഥാർഥ്യ ബോധമുണ്ടാക്കുന്ന ഡീപ്ഫെയ്ക്കുകൾ സൃഷ്ടിക്കുന്നതിലേക്കു നയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com