'ക്രൗഡ്സ്ട്രൈക് അപ്‌ഡേറ്റ്' എന്തുകൊണ്ടാണ് നിങ്ങളുടെ കംപ്യൂട്ടറിനെ ബാധിക്കാത്തതെന്നറിയാമോ?, പരിഹാരം കഠിനം
Mail This Article
ലോകമെമ്പാടുമുള്ള ഐടി കമ്പനികളെയും ബിസിനസ് സ്ഥാപനങ്ങളെയും ബാധിച്ച ക്രൗഡ് സ്ട്രൈക് അപ്ഡേറ്റിനെക്കുറിച്ചുള്ള വാർത്തകൾ ധാരാളം വരുന്നുണ്ട്. വെള്ളിയാഴ്ചയുണ്ടായ പ്രതിസന്ധിക്ക് മണിക്കൂറുകൾക്ക് ശേഷം, മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ വീണ്ടെടുത്തതായി ടെക് ഭീമൻ അവകാശപ്പെട്ടു.
സൂപ്പർമാർക്കറ്റുകൾ, പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, ബാങ്കിങ് പ്രവർത്തനങ്ങൾ, സ്റ്റോക്ക് മാർക്കറ്റ് , ഫ്‌ളൈറ്റുകൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ സേവനങ്ങളെ ഈ പ്രതിസന്ധി ബാധിച്ചു. എന്നാൽ ചില എക്സ്ബോക്സ് ഉപയോഗിക്കുന്നവരും 360 ഉപയോഗിക്കുന്നവരും സെര്‍വർ പ്രശ്നം റിപ്പോർട്ട് ചെയ്തതല്ലാതെ ബ്ലൂ സ്ക്രീന്‍ പ്രശ്നം പറഞ്ഞില്ല,
കാരണം ക്ലൗഡ് അധിഷ്ഠിത സേവനങ്ങളും മറ്റും ഉപയോഗിക്കുന്ന വൻകിട കമ്പനികളും സ്ഥാപനങ്ങളുമാണ് ക്രൗഡ്സ്ട്രൈക് സേവനങ്ങൾ ലഭ്യമാകുക. വ്യക്തിഗത ഉപഭോക്താക്കൾ അത്ര സാധാരണമായി ഉപയോഗിക്കാറില്ല. അതിനാൽ ഈ അപ്ഡേറ്റിലൂടെ അവർക്ക് വലിയ പ്രശ്നം വന്നില്ല. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആപ്പുകളിലെ പ്രശ്നങ്ങൾ മാത്രമാണുണ്ടായത്.
നിലവിൽ വിൻഡോസിൽ മാത്രമാണ് പ്രശ്‌നം വന്നിരിക്കുന്നത്, മാക്, ലിനക്‌സ് ഉപയോക്താക്കളെയും പ്രശ്‌നം ബാധിച്ചിട്ടില്ല.മുൻ മക്കാഫി ജീവനക്കാരനായ ജോർജ്ജ് കർട്‌സ് സ്ഥാപിച്ച ഒരു സൈബർ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ്‌സ്ട്രൈക്ക്. ഓർഗനൈസേഷനുകളെ അവരുടെ സുരക്ഷയ്ക്കായി സഹായിക്കുന്നതിലും ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് സെൻസിറ്റീവ് ഡാറ്റയും സിസ്റ്റങ്ങളും സംരക്ഷിക്കുന്നതിലും കമ്പനി പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രശ്നം എങ്ങനെ പരിഹരിക്കും
നിലവിൽ വന്ന വിവരങ്ങളനുസരിച്ച് ഒരു പുതിയ അപ്ഡേറ്റിലൂടെ പ്രശ്നപരിഹാരം സാധ്യമല്ല. വിൻഡോസ് പിസി തുടർച്ചയായി ക്രാഷാകുന്ന സാഹചര്യത്തിൽ അത് പരിഹരിക്കാൻ സഹായിക്കുന്ന ഒരു പരിഹാരമാർഗം ക്രൗഡ്സ്ട്രൈക്കും മൈക്രോസോഫ്റ്റ് അസുറും പങ്കിട്ടുണ്ട്.
∙ക്രൗഡ്സ്ട്രൈകിന്റെ പോസ്റ്റ് ഇവിടെ വായിക്കാം.
∙അസുർ പോസ്റ്റ് ഇവിടെ വായിക്കാം
പരിഹാരം പ്രാഥമികമായി ഇങ്ങനെ
CrowdStrike-ൻ്റെ ഏറ്റവും പുതിയ ഫാൽക്കൺ അപ്‌ഡേറ്റ് മൂലമുണ്ടാകുന്ന BSOD പരിഹരിക്കാൻ, നിങ്ങളുടെ Windows PC സേഫ് മോഡിലേക്ക് ബൂട്ട് ചെയ്യുക, ഫയൽ എക്സ്പ്ലോറർ സമാരംഭിച്ച് "C:\Windows\System32\drivers\CrowdStrike" എന്നതിലേക്ക് നാവിഗേറ്റ് ചെയ്യുക. ഇപ്പോൾ, “C-00000291*.sys” എന്ന പേരിലുള്ള ഫയൽ കണ്ടെത്തി ഇല്ലാതാക്കി റീബൂട്ട് ചെയ്യുക.