ADVERTISEMENT

വി(വോഡഫോൺ ഐഡിയ ലിമിറ്റഡ്) കേരളത്തിലെ മുന്‍നിര ബ്രോഡ്ബാന്‍റ് സേവന ദാതാവായ ഏഷ്യാനെറ്റുമായി സഹകരിച്ച് സംയോജിത ഫൈബര്‍, മൊബിലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാനായി വി വണ്‍ അവതരിപ്പിച്ചു. ഫൈബര്‍ ബ്രോഡ്ബാന്‍റ് കണക്ഷന്‍, പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍, 13 ഒടിടികള്‍ എന്നിവ ഒരൊറ്റ പ്ലാനിനു കീഴില്‍ ലഭ്യമാക്കുന്ന 3 ഇന്‍ 1 പദ്ധതിയായിരിക്കും വി വണ്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുക.

 മൊബിലിറ്റി, അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍റ്, എന്‍റര്‍ടൈന്‍മെന്‍റ് എന്നിവ ഒരേ സര്‍വീസിനു കീഴില്‍ നല്‍കുന്ന ഈ മേഖലയിലെ  നീക്കമാണിത്.ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം ലഭ്യമാക്കുകയെന്നത് വി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടേയും ലക്ഷ്യമെന്ന് വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവ്നീഷ് ഖോസ്ല പറഞ്ഞു.

കണക്ടിവിറ്റി, വിനോദം എന്നിവയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെല്ലാം ഒരു സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമക്കുന്നത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മൂല്യങ്ങളും സൗകര്യവും സംബന്ധിച്ച പുതിയ മാനദണ്ഡങ്ങളാണു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2ജിബി ഡാറ്റയുമുള്ള മൊബൈല്‍ പ്രീപെയ്ഡ് കണക്ഷന്‍, 40, 100 എംബിപിഎസ് വേഗങ്ങളിലുള്ള പരിധിയില്ലാത്ത ഡാറ്റയുമായുള്ള ബ്രോഡ്ബാന്‍റ് കണക്ഷന്‍, 13 ഒടിടികള്‍ തുടങ്ങിയവയാണ് വി ലഭ്യമാക്കുന്നത്. ഇവയ്ക്കെല്ലാമായി ഉപഭോക്താക്കള്‍ നടത്തേണ്ടത് ഒറ്റ റീചാര്‍ജ് മാത്രമായിരിക്കും. ത്രൈമാസ, പ്രതിവര്‍ഷ രീതികളില്‍ ഈ പദ്ധതി ലഭ്യമാണ്. നിലവിലുള്ള വി ഉപഭോക്താക്കള്‍ക്കും ഈ പദ്ധതി ലഭ്യമാണ്.

40  എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍റിന് ത്രൈമാസ റീചാര്‍ജ് തുക 2499 രൂപയും പ്രതിവര്‍ഷ റീചാര്‍ജ് തുക 9555 രൂപയുമാണ്. 100 എംബിപിഎസില്‍ ത്രൈമാസത്തേക്ക് 3399 രൂപയും ഒരു വര്‍ഷത്തേക്ക് 12955 രൂപയുമാണ് തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com