ADVERTISEMENT

സ്‌മാർട്ട്‌ഫോണുകളുടെ താങ്ങാനാവുന്ന വിലയും ഡാറ്റാ പ്ലാനുകളുടെ ലഭ്യതയും സ്ട്രീമിങ് സേവനങ്ങളുടെ ആകർഷണത്താലും ഇന്റർനെറ്റ് ലഭ്യതയിലും  വരിക്കാരുടെ എണ്ണം കുതിച്ചുയർന്നു രാജ്യം കുതിക്കുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പ്രകാരമാണ് 2023-2024ൽ ഇന്ത്യൻ ടെലികോം മേഖല ഗണ്യമായ വളർച്ച കൈവരിച്ചതായി അവകാശപ്പെടുന്നത്.

2023 മാർച്ച് അവസാനം 88.1 കോടിയുണ്ടായിരുന്ന ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 2024 മാർച്ച് അവസാനത്തോടെ 95.4 കോടിയായി വർദ്ധിച്ചു. മൊത്തം ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 8. 30% വർദ്ധിച്ചു, കഴിഞ്ഞ വർഷം 7. 3 കോടി പുതിയ വരിക്കാരാണ് എത്തിയത്. 9.15% എന്ന ശക്തമായ വളർച്ചാ നിരക്കോടെ ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 2023 മാർച്ചിലെ 84.6 കോടിയിൽ നിന്ന് 2024 മാർച്ചിൽ 92.4 കോടിയായി വർധിച്ചു. 7.8 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരുടെ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 

വയർലെസ് ഡാറ്റ വരിക്കാരുടെ എണ്ണം 2023 മാർച്ച് അവസാനം 84.6 കോടിയിൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 91.3 കോടിയായി വർദ്ധിച്ചു. മൊത്തം ഡാറ്റ ഉപയോഗം 21.69 ശതമാനം വർദ്ധിച്ചു. ടെലിഫോൺ വരിക്കാരുടെ എണ്ണം 2023 മാർച്ച് അവസാനത്തോടെ 117.2 കോടിയിൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 119.9 കോടിയായി വർധിച്ചു.ഓരോ വരിക്കാരന്റെയും പ്രതിമാസ ശരാശരി മിനുട്ടിലെ ഉപയോഗം (എംഒയു) 2022-23 വർഷത്തിലെ 919 ൽ നിന്ന് 2023-24 ൽ 963 ആയി വർധിച്ചു. വാർഷിക വളർച്ചാ നിരക്ക് 4.73 ശതമാനമാണ്.

മൊത്ത വരുമാനവും (എജിആർ) 2022-23 വർഷത്തിലെ 2,49,908 കോടി രൂപയിൽ നിന്ന് 2023-24 വർഷത്തിൽ 2,70,504 കോടി രൂപയായി വർധിച്ചു.

ഈ കണ്ടെത്തലുകൾ ഇന്ത്യൻ ടെലികോം മേഖലയുടെ മികവാണ് കാണിക്കുന്നത്, ഇന്റര്‍നെറ്റ് ആക്‌സസ്, അതിവേഗ കണക്റ്റിവിറ്റി, ഡാറ്റ സേവനങ്ങൾ എന്നിവയ്ക്കുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ് സൂചിപ്പിക്കുന്നു.

സ്‌മാർട്ട്‌ഫോണുകളുടെ താങ്ങാനാവുന്ന വില, ഡാറ്റാ പ്ലാനുകളുടെ ലഭ്യത, സ്ട്രീമിങ്, സോഷ്യൽ മീഡിയ, ഇ-കൊമേഴ്‌സ് തുടങ്ങിയ ഓൺലൈൻ സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി തുടങ്ങിയ ഘടകങ്ങളാൽ മൊബൈൽ ഇൻറർനെറ്റിന്റെയും ഡാറ്റാ സേവനങ്ങളുടെയും വർധിച്ചുവരുന്ന ആവശ്യകതയ്ക്കു കാരണമാകും.

English Summary:

India gains 73 million new internet subscribers and 78 million broadband users this year: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com