ADVERTISEMENT

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഏതാനും മണിക്കൂറുകൾ റിലയൻസ് ജിയോ ഉപയോക്താക്കൾ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ നേരിട്ടതായി റിപ്പോർട്ട്. മൊബൈൽ ഉപകരണങ്ങളിൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് നിരവധി ആളുകൾ എക്സിൽ (Twitter) പോസ്റ്റുചെയ്തതോടെ ജിയോ ഡൗൺ എന്നത് ട്രെൻഡിങായി.

ചിലർ മൊബൈൽ ഡാറ്റ ഉപയോഗിച്ച് ഇന്റർനെറ്റും ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് അവകാശപ്പെട്ടു.ഡൗൺഡെറ്റക്‌ടറിന്റെ കണക്കനുസരിച്ച്, ഏകദേശം 10,369 ജിയോ ഉപയോക്താക്കൾ ഉച്ചമുതൽ നെറ്റ്‌വർക്ക് തകരാറിനെക്കുറിച്ച് പരാതിപ്പെട്ടു.

കമ്പനിയുടെ ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ ഫൈബറിലും ജിയോ ടിവി പ്ലസിലും  പ്രശ്‌നങ്ങളുണ്ടെന്ന് ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. പക്ഷേ എല്ലായിടത്തും ഒരേപോലെയല്ല നെറ്റ്​വർക് പ്രശ്നങ്ങളുണ്ടായത്, ഒരേ പ്രദേശത്ത് ചിലർക്ക് പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നത് വിചിത്രമായി. കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രശ്നത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

English Summary:

Jio outage: Users face network issues, unable to use internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com