ADVERTISEMENT

അറിയാല്ലോ ഇത് മമ്മൂട്ടിയാണ്, അഭിനയത്തിൽ മാത്രമല്ല ഗാഡ്ജറ്റ് പ്രേമത്തിലും ആ തലപ്പൊക്കം  അങ്ങനെ നിൽക്കും. കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6  സ്വന്തമാക്കിയതിനുശഷം ഇപ്പോഴിതാ ഐഫോൺ 16 പ്രോ മാക്സും ശേഖരത്തിലെത്തിച്ചിരിക്കുകയാണ് താരം. എപ്പോഴത്തെയുംപോലെ മൊബൈൽ കിങ് എംഡി ഫയാസ് ആണ് മമ്മൂട്ടിക്കും ഫോൺ നൽകിയത്. 

സിനിമകളെപ്പോലെ ഗാഡ്ജറ്റുകളെയും സ്നേഹിക്കുന്ന താരം ഐഫോണുകൾ ഇറങ്ങുമ്പോൾത്തന്നെ സ്വന്തമാക്കാറുണ്ട്. ഏറ്റവും പുതിയ ടെക്നോളജിയെക്കുറിച്ചു എന്തുപറഞ്ഞാലും അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനാകുന്ന വിധത്തിൽ കൗതുകത്തോടെയാണ് ടെക് ലോകത്തെ മാറ്റങ്ങൾ മമ്മൂക്ക നിരീക്ഷിക്കുന്നതും അപ്ഡേറ്റായിരിക്കുകയും ചെയ്യുന്നതെന്നു സുഹൃത്തുക്കൾ പറയാറുണ്ട്.

ആപ്പിൾ ഐഫോൺ 16 സീരീസ് ഈ മാസം ആദ്യം ആപ്പിളിന്റെ ഗ്ലോടൈം ഇവന്റിലാണ് അവതരിപ്പിച്ചത്. ആപ്പിള്‍ ഇന്റലിജന്റ്സിനായി എ18 പ്രോ ചിപ്, വലിയ ഡിസ്പ്ലേ, ക്യാമറ നിയന്ത്രണം, ഗെയിമിങിനുള്ള അതിശയകരമായ ഗ്രാഫിക്സ്, ക്വാഡ്-പിക്സൽ സെൻസറുള്ള ഒരു പുതിയ 48MP ഫ്യൂഷൻ ക്യാമറ ഫീച്ചർ തുടങ്ങി നിരവധി സവിശേഷതകളുമായാണ് ഐഫോൺ പ്രോ മോഡലുകളെത്തിയത്.

ഐഫോൺ 16 Pro-ൽ 6.3 ഇഞ്ച്, iPhone 16 Pro Max-ൽ 6.9 ഇഞ്ച് എന്നിങ്ങനെയാണ് ഡിസ്പ്ലേ വലുപ്പം വരുന്നത്. രണ്ട് മോഡലുകളും കരുത്തുറ്റതും ഭാരം കുറഞ്ഞതുമായ ടൈറ്റാനിയം രൂപകൽപ്പനയിലാണ് എത്തുന്നത്.

English Summary:

Megastar Mammootty continues his tech streak, adding the latest iPhone 16 Pro Max to his collection. Discover the details of his new gadget and his passion for technology.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com