ADVERTISEMENT

പരമ്പരാഗത ഡിജിറ്റല്‍ ക്യാമറയുടെ ഹാര്‍ഡ്‌വെയറും കംപ്യൂട്ടേഷനല്‍ ഫൊട്ടൊഗ്രഫിയുടെ മേലാടയുമണിഞ്ഞാല്‍ ഇന്നത്തെ ഫോണ്‍ ക്യാമറയായി. ഇതുപയോഗിച്ച് ഏതാനും സെല്‍ഫികളും യാത്രാവേളകളില്‍ പകര്‍ത്തുന്ന പടങ്ങളും വിഡിയോയും ഒക്കെ ശേഖരിച്ച് അതില്‍ ആനന്ദം കൊള്ളുന്നവരാണ് പലരും. ഈ കാലമൊക്കെ അധികം താമസിയാതെ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നിര്‍മിത ബുദ്ധിയുടെ (എഐ) കടന്നുവരവോടെ അടുത്തഘട്ട മികവുകൾ നേടാൻ ഒരുങ്ങുകയാണ് ഈ കൊച്ചുപകരണങ്ങള്‍. ഏതാനും വര്‍ഷത്തിനുള്ളില്‍ ഫോണുകള്‍ ഉടമയ്ക്ക് കൂടുതല്‍ സഹായകരമായിരിക്കാമെന്നാണ് ‘സിനെറ്റ്’ റിപ്പോർട്ട്. ഫോണുകളിൽ മുമ്പൊരിക്കലുംകണ്ടിട്ടില്ലാത്ത തരത്തിലുള്ള ഫീച്ചറുകള്‍ വരുംകാലത്ത് ഉണ്ടായിരിക്കാം.

a data analyst using technology AI for working tool for data analysis Chatbot Chat with AI, using technology smart robot AI, artificial intelligence to generate something or Help solve work problems.
a data analyst using technology AI for working tool for data analysis Chatbot Chat with AI, using technology smart robot AI, artificial intelligence to generate something or Help solve work problems.

ഐഫോണ്‍ 16 സീരിസില്‍ കൊണ്ടുവന്ന വിഷ്വല്‍ ഇന്റലിജന്‍സ് സാധ്യതകളാണ് പുതിയ ചിന്തയ്ക്ക് വഴിമരുന്നിട്ട ഒരു ഘടകം. ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ പുതിയ ബട്ടണ്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. എഐ പ്രവര്‍ത്തിക്കുന്ന ക്യാമറയിലൂടെ പ്രകൃതിയിലേക്ക് നോക്കുന്ന വഴി പ്രകൃതിയില്‍ നിന്ന് പല പാഠങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഗൂഗിള്‍ ലെന്‍സില്‍ വളരെ കാലമായി ഈ ഫീച്ചര്‍ ഉണ്ടായിരുന്നു.

ഭാവിയില്‍ ഫോണിന്റെ അല്ലെങ്കില്‍ അതിനു പകരം വരാന്‍ പോകുന്ന ഉപകരണത്തിന്റെ ക്യാമറയ്ക്ക് സെല്‍ഫിയും മറ്റു ദൃശ്യങ്ങളും പകര്‍ത്തുക എന്നതിനപ്പുറം എന്തൊക്കെ നിര്‍വഹിക്കാന്‍ കഴിയും എന്ന കാര്യമാണ് ആപ്പിള്‍, ഓപ്പണ്‍എഐ, ഗൂഗിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ ആലോചിച്ചു വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ ഉടമയുടെ ചുറ്റുമുള്ള പരിസ്ഥിതിയോട് കൂടുതല്‍ അര്‍ഥവത്തായ ഇടപെടല്‍ സാധ്യമാകുന്ന ഒന്നായിരിക്കാം അടുത്ത ഘട്ട ക്യാമറാ സാങ്കേതികവിദ്യ. എന്നാല്‍, അതുപോലും വെറുമൊരു തുടക്കം മാത്രമായിക്കുമെന്നാണ് റിപ്പോർട്ടുകൾ.

AI chatbot conversation using artificial intelligence technology smart robot AI, Generative AI, Answer, Businessman using AI to generate something, Customer support, laptop, assistant, Chat interface.
AI chatbot conversation using artificial intelligence technology smart robot AI, Generative AI, Answer, Businessman using AI to generate something, Customer support, laptop, assistant, Chat interface.

∙ വരുന്നത് ഉപകരണങ്ങളുടെ കേംബ്രിയന്‍ വിസ്‌ഫോടനം

ഇപ്പോള്‍ ഫയല്‍ ചെയ്യപ്പെടുന്ന പേറ്റന്റ് അപേക്ഷകള്‍, ഈ മേഖലയിലുള്ള കമ്പനികള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന നിക്ഷേപം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിച്ച, ‘ഫ്യൂച്ചര്‍ ടുഡേ’ മേധാവി എയ്മി വെബിന്റെ അഭിപ്രായത്തില്‍ നമ്മള്‍ ഒരുപറ്റം പുതിയ ഉപകരണങ്ങള്‍വരും വര്‍ഷങ്ങളില്‍ പരിചയപ്പെടും. ഇവയില്‍ പലതിനും സ്‌ക്രീന്‍ കണ്ടേക്കില്ല. 

ഇവ കൊണ്ടുവരുന്ന ആകര്‍ഷകമായ സാധ്യതകള്‍ ഏറ്റെടുക്കപ്പെടുന്നതോടെ, നാം ഇന്ന് ഫോണ്‍ എന്നു വിളിക്കുന്ന ഉപകരണങ്ങള്‍ യവനികയ്ക്കു പിന്നിലേക്കു പോയേക്കുമത്രെ. പലവിധത്തിലുമുള്ള ഒട്ടനവധി ഉപകരണങ്ങള്‍ വിപണിയിലേക്ക് എത്തിയേക്കുമെന്നാണ് എയ്മി പ്രതീക്ഷിക്കുന്നത്. ഇതിനെ ഉപകരണങ്ങളുടെ കേംബ്രിയന്‍ വിസ്‌ഫോടനം എന്നാണ് എയ്മി വിശേഷിപ്പിക്കുന്നത്. (വൈവിധ്യമുള്ള ജീവജാലങ്ങള്‍ ഭൂമിയില്‍ ഉരുത്തിരിഞ്ഞുവന്നതിനെയാണ് കേംബ്രിയന്‍ വിസ്‌ഫോടനം എന്ന് പറയുന്നത്). ഇത് ഏകദേശം 541 - 515 ദശലക്ഷം വര്‍ഷം മുമ്പ് നടന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍, ഏതാനും വര്‍ഷത്തേക്കു കൂടെ നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ സങ്കല്‍പ്പം കാഴ്ചയില്‍ അതുപോലെ നിലനിന്നേക്കും. പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നിയാല്‍ പോലും അവയുടെ സ്‌ക്രീനുകളിലേക്ക് വിവരങ്ങള്‍ എത്തുന്ന രീതിക്ക് മാറ്റം വന്നേക്കും. ദി എക്‌സ്പാന്‍സ് (The Expanse – ആമസോണ്‍ പ്രൈമില്‍ ലഭ്യം) സീരിസില്‍ കാണിച്ച തരത്തിലുള്ള അഡാപ്റ്റബ്ള്‍ സോഫ്റ്റ്‌വെയര്‍ ഒക്കെ ഫോണുകളിലേക്ക് പ്രവേശിച്ചേക്കും. 

ഇപ്പോള്‍ ചെയ്യുന്നതു പോലെ, ഫോണിലെ ആപ്പുകളില്‍ നിന്ന് ആപ്പുകളിലേക്ക് ചാടിക്കളിക്കുന്നതിനു പകരം, ഫോണിനോട് നേരിട്ട് സംസാരിച്ച് വേണ്ട വിവരങ്ങള്‍ ശേഖരിക്കുകയോ, വേണ്ട കാര്യങ്ങള്‍ നടത്തിയെടുക്കുകയോ ചെയ്യാനായേക്കും. ഒരു പക്ഷെ, ചോദിക്കുക പോലും ചെയ്യാതെ, നിങ്ങളുടെ ആവശ്യംകൃത്യമായി മനസിലാക്കിയതു പോലെ പ്രവര്‍ത്തിക്കുന്ന സ്‌ക്രീന്‍ പോലും വന്നേക്കാം. 

ഒരിക്കലും സെറ്റിങ്‌സ് മെന്യൂ ഒന്നും ഉപയോഗിക്കേണ്ടാത്ത ഒരു ഫോണ്‍. ഏതെങ്കിലും ഫീച്ചറിന്റെ പേരും അറിയേണ്ട. ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് അതിന്റെ പേരും ഇടേണ്ടി വരില്ല. കാരണം, സന്ദര്‍ഭോചിതമായി ചെയ്യേണ്ടത് ചെയ്യാന്‍ വേണ്ടത്ര 'ബുദ്ധി'യുള്ള ഒരു ഉപകരണം ഭാവിയില്‍ വരാന്‍ സാധ്യതയുണ്ടാകാം എന്ന് സാംസങ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്  പാട്രിക് കോമെറ്റ് പ്രവചിക്കുന്നു. ഇതിനൊപ്പം, നിലവിലെ സാഹചര്യം വച്ചു പറഞ്ഞാല്‍ സൂപ്പര്‍ശേഷികളുള്ള വെര്‍ച്വല്‍ അസിസ്റ്റന്റുകളും ഭാവിയിലെ ഉപകരണങ്ങളില്‍ കയറിക്കൂടിയേക്കും. 

Representative Image. Photo Credit :  Metamorworks / iStockPhoto.com
Representative Image. Photo Credit : Metamorworks / iStockPhoto.com

ലോകത്തെ വലിയൊരു വിഭാഗം ആളുകളുടെയും കൈയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിക്കഴിഞ്ഞ ഈ കാലത്ത് പോക്കറ്റില്‍ ഒരു സൂപ്പര്‍കംപ്യൂട്ടര്‍ കയറിക്കൂടിയേക്കാം എന്നു പറഞ്ഞാല്‍ അത് ഒരു അതിശയോക്തിയായി കണ്ടേക്കില്ല. ഈ കാലത്ത് ഫോണില്‍ എന്തെങ്കിലും പുതിയ ഫീച്ചര്‍ വന്നു എന്നുപറഞ്ഞാല്‍ ഉപയോക്താക്കള്‍ അതു കേട്ട് തുള്ളിച്ചാടാറുമില്ല. മടക്കാവുന്ന ഫോണുകളടക്കമുള്ള സാങ്കേതികവിദ്യകളൊന്നും അത്ര ഹിറ്റ് ആയില്ല. പുതിയ ഫോണ്‍ വാങ്ങാനുള്ള ഉത്സാഹവും കുറയുകയാണ്.

ഏകദേശം 40 ശതമാനം ഉപയോക്താക്കളും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടുകയോ അവ ഏതെങ്കിലും തരത്തില്‍ മാറ്റിക്കളയേണ്ട സാഹചര്യം വരികയോ ചെയ്താല്‍ മാത്രമെ പുതിയ ഫോണിന്റെ കാര്യം ചിന്തിക്കുന്നുള്ളു എന്ന് സിനെറ്റ് സര്‍വേ പറയുന്നു. മിക്കവരും ഫോണുകള്‍ മൂന്നോ അതിലേറെയോവര്‍ഷം ഉപയോഗിക്കുന്നവരാണ്. 

ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഓപ്പണ്‍എഐ പ്രവര്‍ത്തിപ്പിക്കുന്ന നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ചാറ്റ്ജിപിറ്റി രംഗപ്രവേശനം ചെയ്തതോടെ എഐയെ കൂടെ സ്മാര്‍ട്ട്‌ഫോണുകളില്‍ 'ആവാഹിച്ചിരുത്താനുള്ള' ശ്രമവും ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ ആദ്യ തലമുറ എഐയുടെ പ്രകടനം ഇപ്പോള്‍പല ഫോണുകളിലും കാണാം. 

ഫോട്ടോ എഡിറ്റു ചെയ്യുക, ടെക്‌സ്റ്റിന്റെ രത്‌നച്ചുരുക്കം നല്‍കുക, തര്‍ജ്ജമ ചെയ്യുക, വോയിസ് സന്ദേശങ്ങളുടെ ടെക്‌സ്റ്റ് പകര്‍പ്പെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യുന്നത്. ഇല്ലായ്മയില്‍ നിന്ന് ഒരു ചിത്രം പൂര്‍ണ്ണമായും സൃഷ്ടിച്ചെടുക്കാനും സാധിക്കും. 

Representative Image. Image Credit: X/akhbaar24
Representative Image. Image Credit: X/akhbaar24

എന്നാല്‍, ഇതൊക്കെ വെറും തുടക്കം മാത്രമാണെന്ന് വിദഗ്ധര്‍ പറയുന്നു. അടുത്ത ഘട്ടത്തില്‍ തന്നെ ഒരു ആപ്പും തുറക്കാതെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് അവര്‍ പ്രവചിക്കുന്നു. ഇത്തരത്തിലൊന്ന് കൊണ്ടുവരാനുളള ശ്രമം നടക്കുന്നുണ്ടെന്ന് ആന്‍ഡ്രോയിഡ് ഇകോസിസ്റ്റം പ്രസിഡന്റ് സമീര്‍ സമ്പത്ത് പറഞ്ഞു. 

ആന്‍ഡ്രോയിഡ് ഇകോസിസ്റ്റം എഐ കേന്ദ്രമാക്കി ആന്‍ഡ്രോയിഡ്  പുനസൃഷ്ടിച്ചു വരികയാണെന്നും പറഞ്ഞു. ഇതിലെ താരം എഐ അസിസ്റ്റന്റ് ജെമിനൈ ആണെന്നും അദ്ദേഹം അറിയിച്ചു. ഇന്നുവരെ കണ്ട വോയിസ് അസിസ്റ്റന്റേ ആകില്ല അത്. 

∙ ഫോണുകള്‍ക്ക് കണ്ണും കാതും സ്വരവും

അതിനൂതന എഐ ഫീച്ചറുകള്‍ ഉള്ള വെര്‍ച്വല്‍ അസിസ്റ്റന്റുകള്‍ സിറി, അലക്‌സ തുടങ്ങിയ ഇപ്പോഴത്തെ അസിസ്റ്റന്റുകളുടെ അവസ്ഥ ആയിരിക്കില്ല. കൂടുതല്‍ സ്വാഭാവികതയുള്ള സ്വരം അടക്കം അവയ്ക്ക് ലഭിക്കും. 

അതോടെ, കൂടുതല്‍ വിശ്വാസ്യതയും വരും. ഉപകരണങ്ങളോട് സംസാരിക്കുക എന്നത് സാധാരണമായി തീരാന്‍ പോകുകയാണെന്നാണ് ഓപ്പണ്‍എഐ പ്രൊഡക്ട് ലീഡര്‍ നിക് ടേളി പ്രവചിക്കുന്നത്. ഒരു വര്‍ഷം കഴിയുമ്പോള്‍ കൂടുതല്‍ ആളുകളും വോയിസ് വഴിയായിരിക്കും ചാറ്റ്ജിപിറ്റിയോട് ഇടപെടുക. 

artificial chat Chat with AI or Artificial Intelligence. Digital chatbot, robot application, OpenAI generate. Futuristic technology.
artificial chat Chat with AI or Artificial Intelligence. Digital chatbot, robot application, OpenAI generate. Futuristic technology.

എന്നാല്‍, ഇത് വാക്കുകളില്‍ മാത്രം ഒതുങ്ങില്ല. ഫോണുകള്‍ക്ക് ക്യാമറകള്‍ വഴി ചുറ്റുപാടുകള്‍ കാണാനും മനസിലാക്കാനും സാധിച്ചേക്കും. ഐഫോണ്‍ 16 സീരിസ് പരിചയപ്പെടുത്തിയ വേദിയില്‍ വിഷ്വല്‍ ഇന്റലിജന്‍സിനെക്കുറിച്ചു പറഞ്ഞതില്‍ നിന്ന് ഇക്കാര്യം വളരെ വ്യക്തമാണെന്നും റിപ്പോര്‍ട്ടുകള്‍പറയുന്നു. 

പുതിയ ഒരു തരം വിഷ്വല്‍ ഇന്റര്‍ഫെയ്‌സാണ് ആപ്പിള്‍ കൊണ്ടുവരാനൊരുങ്ങുന്നതെന്നാണ് സൂചന. ആപ്പ് തുറന്ന് ടൈപ് ചെയ്യുന്നതിനു പകരം ക്യാമറ ചൂണ്ടി പല കാര്യങ്ങളും നിര്‍വ്വഹിക്കാന്‍ സാധിച്ചേക്കും. 

കടപ്പാട്: സിനെറ്റ്

English Summary:

Explore the future of smartphone cameras powered by AI. Discover how visual intelligence, advanced AI assistants, and voice control will revolutionize our interactions with technology.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com