ADVERTISEMENT

ഒരു ഘട്ടത്തിൽ അൽപ്പം പിന്നാക്കം പോയെന്നു കരുതിയിരുന്ന മെറ്റ ഇപ്പോൾ എഐയുടെ കാര്യത്തിൽ 'അടിച്ചുകയറി' വരികയാണ്. മെറ്റാവേഴ്സിനായി പദ്ധതിയിട്ടിരുന്ന പല കാര്യങ്ങളും ഏറ്റവും പുതിയ എഐ വിപ്ലവത്തിൽ മെറ്റയെ തുണച്ചെന്നാണ് ടെക് ഭീമന്‍ തുടരെ അവതരിപ്പിക്കുന്ന പല ടെക്നോളജിയും സൂചിപ്പിക്കുന്നത്. നിലവിൽ ഏറ്റവും പുരോഗമിച്ച പ്രോംപ്റ്റ് അടിസ്ഥാനമായുള്ള എഐ വിഡിയോ മോഡൽ ഓപ്പൺ എഐയുടെ സോറയോടു കിടപിടിക്കുന്ന എഐ വിഡിയോ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഓപ്പൺ എഐ സോറ നിർമിച്ച ഹൈപ്പർ റിയലസ്റ്റിക് വിഡിയോകൾ ലോകത്തെയൊട്ടാകെ അമ്പരപ്പിച്ചിരുന്നെങ്കിലും അവതരിപ്പിച്ചു മാസങ്ങൾ പങ്കിടുമ്പോഴും ഇപ്പോഴും ടെസ്്റ്റിങ് മോഡിലാണ്. അതേസമയം ടെക്സ്റ്റ് ഉപയോഗിച്ച് വിഡിയോകൾ നിർമിക്കാനും എഡിറ്റിങ് നടത്താനും ഒപ്പം ഓഡിയോകൾ സൃഷ്ടിക്കാനും കഴിയുന്നമെറ്റയുടെ മൂവി ജെൻ വൈകാതെ സോഷ്യൽ മിഡിയ പ്ലാറ്റ്​ഫോമിലേക്കും എത്തുമെന്ന് സൂചന നൽകുകകയാണ് മെറ്റാ.

ഒരു ജിമ്മിൽ മെറ്റ സിഇഒ സക്കർബർഗ് ഒ എക്സർസൈസ് മെഷീനിൽ ലെഗ് പ്രെസ് ചെയ്യുന്ന വിഡിയോ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്താണ് ഈ പദ്ധതിയുടെ വിളംബരം നടത്തിയത്. വ്യായാമം നടത്തുന്ന മെഷീൻ നിമിഷങ്ങൾക്കുള്ളിൽ ഒരു റോബടിക്, റോമൻ, സുവർണ  ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന വിസ്മയക്കാഴ്ച കാണാം. ഇത്തരത്തിലാണ് മെറ്റയുടെ എഐ ടൂളിനെക്കുറിച്ച് ലോകത്തെ അറിയിച്ചത്. മെറ്റയുടെ ഈ ടൂളിനെക്കുറിച്ചുള്ള വിശദീകരണം കാണാം.

എന്താണ് മൂവി ജെൻ?

Meta's Movie Gen ടെക്‌സ്‌റ്റ് ഇൻപുട്ടുകളുടെ സഹായത്തോടെയാണ് വിഡിയോകൾ ജനറേറ്റു ചെയ്യുന്നത്, ഇതിന് നിലവിലുള്ള ഫൂട്ടേജുകളോ നിശ്ചല ചിത്രങ്ങളോ പോലും എഡിറ്റുചെയ്യാനാകും. റിപ്പോർട്ടുപ്രകാരം, പുറത്തുവന്നിരിക്കുന്ന വിഡിയോയിൽ കാണുന്ന ഓഡിയോയും AI സൃഷ്ടിച്ചതാണ്, മെറ്റായുടെ AI മോഡൽ ഉപയോക്താക്കളെ ഓഡിയോയ്‌ക്കൊപ്പം  നിർദ്ദേശങ്ങളിൽ നിന്ന് ഉയർന്ന നിലവാരമുള്ള 1080p HD വീഡിയോകൾ സൃഷ്‌ടിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

മൂവി ജെൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഫൗണ്ടേഷൻ മോഡലുകൾ എന്നും അറിയപ്പെടുന്ന വലിയ AI മോഡലുകളാണ് മൂവി ജെൻ നൽകുന്നത്. മോഡലിന്റെ പ്രധാന ഘടകങ്ങൾ മൂവി ജെൻ വിഡിയോയും മൂവി ജെൻ ഓഡിയോയുമാണ്. ടെക്സ്റ്റ് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി വിഡിയോകൾ നിർമ്മിക്കാൻ കഴിയുന്ന 30 ബില്യൺ പാരാമീറ്റർ മോഡലാണ് മൂവി ജെൻ ഓഡിയോ. 30B പാരാമീറ്റർ ട്രാൻസ്ഫോർമർ മോഡലിന് സെക്കൻഡിൽ 16 ഫ്രെയിമുകൾ എന്ന നിരക്കിൽ 16 സെക്കൻഡ് വരെ വിഡിയോകൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. മറുവശത്ത്, വിഡിയോ അല്ലെങ്കിൽ ടെക്‌സ്‌റ്റ് പ്രോംപ്റ്റുമായി പൊരുത്തപ്പെടുന്നതിന് ഓഡിയോ സൃഷ്‌ടിക്കുന്ന 13 ബില്യൺ പാരാമീറ്റർ മോഡലാണ് മൂവി ജെൻ ഓഡിയോ. ഇതിന് റിയലിസ്റ്റിക് ശബ്‌ദം, ആംബിയന്റ് നോയ്‌സ് അല്ലെങ്കിൽ ഒരു പ്രോംപ്റ്റിൽ വിവരിക്കുന്ന രംഗത്തിന് അനുയോജ്യമായ സംഗീതം പോലും സൃഷ്ടിക്കാൻ കഴിയും.

സോറയിൽനിന്നും എങ്ങനെ വ്യത്യസ്തമാകുന്നു

സ്റ്റോറിടെല്ലിങ് സ്യൂട്ട് എന്ന നിലയിൽ, മൂവി ജെന് നാല് കഴിവുകളുണ്ട്: വിഡിയോ ജനറേഷൻ, വ്യക്തിഗതമാക്കിയ വിഡിയോ ജനറേഷൻ,  വിഡിയോ എഡിറ്റിങ്, ഓഡിയോ ജനറേഷൻ എന്നിവയാണ് അത്. ‌‌

വാട്സാപ്പിലും ഇൻസ്റ്റയിലും ഒക്കെ ഇമേജ് ജനറേഷൻ ടൂൾ‌ അവതരിപ്പിച്ചതുപോലെ ഡിജിറ്റൽ സ്റ്റോറി ടെല്ലിങിന്റെ മുഖം മാറ്റുന്ന ഈ ടൂൾ താമസിയാതെ മെറ്റയുടെ വിവിധ പ്ലാറ്റ്​ഫോമുകളിൽ എത്തും അതെ 2025ൽ ഇൻസ്റ്റയിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ എഐ മോഡൽ എത്തിയേക്കാം. അതോടൊപ്പം ചലച്ചിത്ര നിർമാതാക്കൾക്കും മറ്റുമായി പണം നൽകി ഉപയോഗിക്കാവുന്ന അഡ്വാൻസ്ഡ് മോഡലും അവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com