ADVERTISEMENT

നമ്മുടെ വീട്ടിലെ റോബട്ടിക് വാക്വം ക്ലീനർ ഓടിവന്നു കണ്ണുപൊട്ടുന്ന ചീത്തവിളിച്ചാലോ?,ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗംപോലെ വളരെ വിചിത്രമായ ഒരു ഹാക്കിങ് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി യുഎസ് നഗരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.ഏതായാലും ഒരു കമ്പനിയുടേതായിരുന്നു ഈ വാക്വം ക്ലീനർ. ഇക്കോവാക്സിന്റെ ഡിബോട് എക്സ് എന്ന മോഡലുകളാണ് വിചിത്രമായി പെരുമാറാൻ ആരംഭിച്ചത്. ക്യാമറകളും സ്പീക്കറുകളും സജ്ജീകരിക്കുന്ന ഇത്തരം റോബട്ടുകളുടെ അപകട സാധ്യത തുറന്നുകാണിക്കുന്ന സംഭവം ഇങ്ങനെ

മിനസോട്ടോയിൽ അഭിഭാഷകനായ ഡാനിയൽ സ്വെൻസണാണ് ഈ വിചിത്രമായ ആക്രമണം നേരിട്ടതിൽ ഒരാൾ. വാക്വം ക്ലീനറിലെ വിചിത്രമായ ശബ്ദങ്ങൾ റേഡിയോ സിഗ്നൽപോലെയാണ് കേൾക്കാൻ ആരംഭിച്ചത്. ഉപകരണം റിസെറ്റ് ചെയ്തതോടെ ഉടനെ തെറിവിളി ആരംഭിച്ചു. കണ്ണുപൊട്ടുന്ന ചീത്ത വിളികേട്ടു ഡാനിയൽ ആകെ വലഞ്ഞു. ചീത്ത വിളിച്ചതിനൊപ്പം നായയുടെ പിന്നാലെ ഭയപ്പെടുത്താനും വാക്വം ക്ലീനര്‍ ചെന്നതായി മറ്റൊരാൾ അവകാശപ്പെട്ടു.

Image Credit:Canva
Image Credit:Canva

Ecovacs-ന്റെ Deebot X2 മോഡലിന്റെ അപകടസാധ്യതയെക്കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധരുടെ മുൻകൂർ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, സുരക്ഷാ പിഴവുകൾ കൃത്യസമയത്ത് പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. മറ്റ് വെബ്‌സൈറ്റുകളിലെ ഡാറ്റാ ലംഘനങ്ങളിൽ നിന്ന് ലഭിച്ച പഴയ പാസ്‌വേഡുകൾ ഉപയോക്താക്കളുടെ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ആക്‌സസ് നേടുന്നതിന് ഉപയോഗിക്കുന്ന “ക്രെഡൻഷ്യൽ സ്റ്റഫിങ്” എന്നറിയപ്പെടുന്ന ഒരു രീതി ഹാക്കർമാർ ചൂഷണം ചെയ്തതായി റിപ്പോർട്ടുണ്ട്.

ഇത്തരം ഉപകരണങ്ങൾ ഹാക്കർമാർക്ക് ഉപകരണങ്ങളുടെ മേൽ നിയന്ത്രണം നേടാനും അവരുടെ ഉടമസ്ഥര്‍ക്കെതിരെ ചാരപ്പണി ചെയ്യാനും അല്ലെങ്കിൽ ഇതുപോലെ അശ്ലീലങ്ങൾ വിളിക്കാനും അവയുടെ സുരക്ഷാ ദൗർബല്യങ്ങൾ കാരണമായി. സ്‌മാർട്ട് ഹോം ഉപകരണങ്ങളിലെ ഇത്തരം സൈബർ സുരക്ഷാ ലംഘനങ്ങൾ‍ വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾ  എടുത്തുകാണിക്കുന്നു, ഇത്തരം ഉപകരണങ്ങൾ സൗകര്യപ്രദമാണെങ്കിലും, ഹാക്കര്‍മാരിൽനിന്നും സുരക്ഷിതമാക്കേണ്ടതും ആവശ്യമാണ്.

English Summary:

Robot vacuum cleaners spewing obscenities? Hackers exploit security flaws in Ecovacs Deebot X model, highlighting the growing threat to smart home device security. Learn how to protect your home from cyberattacks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com