ADVERTISEMENT

സ്പാം കോളുകളും എസ്എംഎസുകളും തടയാൻ എഐ അൽഗോരിതവുമായി എയർടെൽ. എയര്‍ടെലിന്റെ ഡാറ്റ സയന്റിസ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ള,  ഈ എഐ ഫീച്ചര്‍  കോളുകളേയും എസ്എംഎസുകളേയും തിരിച്ചറിയുകയും സസ്‌പെക്ടഡ് സ്പാം എന്ന് തരംതിരിക്കുകയും ചെയ്യും. ഫോണ്‍ വിളിക്കുന്ന അല്ലെങ്കില്‍ സന്ദേശമയക്കുന്ന വ്യക്തിയുടെ ഉപഭോഗ രീതി, കോള്‍/ എസ്എംഎസ് ആവൃത്തി, കാള്‍ ഡ്യൂറേഷന്‍ തുടങ്ങിയ ഘടകങ്ങള്‍ തത്സമയം പരിശോധിച്ച് വിലയിരുത്തുന്ന നൂതന എഐ അല്‍ഗോരിതത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

നിലവിലുള്ള സ്പാം പാറ്റേണുകളുമായി ഈ വിവരങ്ങള്‍ താരതമ്യം ചെയ്തുകൊണ്ട്  സംശയിക്കപ്പെടുന്ന സ്പാം കോളുകളോ, എസ്എംഎസുകളോ ആണെന്ന് സിസ്റ്റം മുന്നറിയിപ്പ് നല്‍കും. രണ്ട് തലങ്ങളില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന ഫീച്ചറാണിത്. ഒന്ന് നെറ്റുവര്‍ക്ക് തലത്തിലും, രണ്ടാമത് ഐടി സിസ്റ്റംസ് തലത്തിലും. എല്ലാ കോളുകളും എസ്എംഎസുകളും ഈ രണ്ട് തല എഐ സുരക്ഷാ പ്രതിരോധ സംവിധാനത്തിലൂടെയാണ് കടന്നുപോകുന്നത്.

amit-gupta1 - 1

രണ്ട് മില്ലി സെക്കന്റില്‍ ഇതിലൂടെ 1.5 ബില്യണ്‍ മെസ്സേജുകളും 2.5 ബില്യണ്‍ കോളുകളും കടന്നുപോകുന്നു. എഐയുടെ കരുത്തില്‍ തത്സമയം 1 ട്രില്യണ്‍ റെക്കോര്‍ഡുകള്‍ പ്രൊസസ് ചെയ്യുന്നതിന് സമാനമാണിത്. ഇതിന് പുറമേ, എസ്എംസുകളിലൂടെ സ്വീകരിക്കുന്ന അപകടകാരികളായ ലിങ്കുകളില്‍ നിന്ന് ജാഗ്രത പുലര്‍ത്തുവാന്‍ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടുള്ള യുആര്‍ലുകളുടെ ഒരു സെന്‍ട്രലൈസ്ഡ് ഡാറ്റ ബെയ്‌സ് എയര്‍ടെല്‍ തയ്യാറാക്കിയിട്ടുണ്ട്.

എല്ലാ എസ്എംഎസുകളും തത്സമയം ഈ എഐ അല്‍ഗൊരിതം സ്‌കാന്‍ ചെയ്യും. ഇതിലൂടെ ഉപഭോക്താക്കള്‍ അപകടകരമായ ലിങ്കുകളില്‍ അബദ്ധവശാല്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനാകും. ഇഎംഐ മെസ്സേജുകള്‍ പോലുള്ള അസ്വഭാവിക കാര്യങ്ങള്‍ ഈ സംവിധാനത്തിലൂടെ തിരിച്ചറിയുവാനാകും. വളര്‍ന്നുകൊണ്ടിരിക്കുന്ന സ്പാം തട്ടിപ്പുകളുടെ ഭീഷണിയില്‍ നിന്നും രക്ഷനേടുവാന്‍ ഈ സുരക്ഷാ സംവിധാനങ്ങളിലൂടെ എയര്‍ടെല്‍ പ്രാപ്തമാക്കുന്നു. 

English Summary:

Airtel introduces a groundbreaking AI-powered spam blocking system with two-layer security to protect users from unwanted calls and SMS messages. Learn how this innovative technology enhances your mobile security.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com