ADVERTISEMENT

രാഷ്ട്രീയത്തിലേക്കും ഒരു മാസ് എൻട്രി  നടത്താൻ ഒരുങ്ങുകയാണ് വിജയ്. സിനിമ സ്റ്റൈലിൽ ടീസര്‍ വിഡിയോ ഒക്കെ പുറത്തുവിട്ടു പാർട്ടിയുടെ ചിഹ്നവും കൊടിയുമൊക്കെ അവതരിപ്പിച്ചതിനുശേഷം നടത്തുന്ന ദളപതിയുടെ ടിവികെ പാർട്ടിയുടെ പ്രഥമ സമ്മേളനവും അൽപ്പം വ്യത്യസ്തമാണ്. 

വിക്രവാണ്ടിയിലെ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്തു  നിയന്ത്രണമുള്ളത് മദ്യപർക്ക് മാത്രമല്ല, നിരവധി ഇലക്ട്രോണിക് വസ്തുക്കള്‍ക്കുമാണ്. ഇതു സംബന്ധിച്ച ബോർഡുകളും സമ്മേളന നഗരിയുടെ പല ഭാഗങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മിഡിയ അക്കൗണ്ടുകളിലും ഈ വിവരങ്ങൾ പങ്കിടുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാനായി ട്രിച്ചി ആസ്ഥാനമായുള്ള ജുരാവിസ് ടെക്നോളജീസ് അഞ്ഞൂറിലധികം സിസി ടിവി സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത്.

സെൽഫി സ്റ്റിക്കുകൾ, വിഡിയോ ക്യാമറകൾ, ഫ്ലാഷ് ഫോട്ടോഗ്രഫി, ഡ്രോണുകൾ ഉൾപ്പടെയുള്ള റിമോട് കൺട്രോൾ ഡിവൈസുകൾ, റേഡിയോ കമ്യൂണിക്കേഷൻ ഉപകരണങ്ങള്‍ തുടങ്ങി വിഡിയോ ദൃശ്യങ്ങൾ പകർത്താനും മറ്റുമുള്ള ഉപകരണങ്ങൾക്കെല്ലാം നിയന്ത്രണം പ്രഖ്യാപിച്ചു പരിപാടി എക്സ്ക്ലൂസിവ് ആക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

സമ്മേളനവുമായി ബന്ധപ്പെട്ട് തമിഴകത്തെ സോഷ്യല്‍ മീഡിയോ ഗ്രൂപ്പുകളും സജീവമാണ്. വിക്രവാണ്ടി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെ പുകഴ്ത്തിപ്പാടുന്ന ബസ് സിമുലേറ്റർ വിഡിയോകളും മാസ് മെമെകളും റീലുകളും ആരാധകർ അവതരിപ്പിക്കുമ്പോൾ, കളിയാക്കുന്ന ട്രോളുകളുമായി എതിരാളികളും രംഗത്തുണ്ട്.

English Summary:

first state level public conference of actor-turned-politician Vijay’s Tamilaga Vettri Kazhagam (TVK), the venue at V. Salai, Villupuram district in Tamil Nadu is abuzz with activities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com