രാജഗിരി എൻജിനീയറിങ് കോളജിൽ പുതുമയാർന്ന ചർച്ചകളുമായി 'കോണ്‍ഫ്‌ളുവന്‍സ് 2024' നാളെ
Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക - അക്കാദമിക സംഗമം, "കോണ്‍ഫ്‌ളുവന്‍സ് 2024" കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയിൽ നവംബര്‍ ആറിന് നടക്കും. കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ്‌ഗോപി "കോണ്‍ഫ്‌ളുവന്‍സ് 2024" ഉദ്ഘാടനം ചെയ്യും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്, ഐബിഎസ് സോഫ്റ്റ്‌വെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് ഡയറക്ടര്‍ ഡോ. ദിലീപ് ജോര്‍ജ്, ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടെസി തോമസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
കോണ്‍ഫ്‌ളുവന്‍സ് 2024ല്‍ വ്യവസായ പ്രമുഖരും ഐടി പ്രഫഷനലുകളും ഗവേഷകരും വിദ്യാര്‍ഥികളും ഫാക്കല്‍റ്റി അംഗങ്ങളും പങ്കെടുക്കും.നവംബര്‍ ആറിന് രാവിലെ എട്ടര മുതലാണ് റജിസ്‌റ്റർ ചെയ്തവർക്ക് പ്രവേശനം. 'ഫ്യൂച്ചര്‍ ഓഫ് ടാലന്റ്' എന്ന പ്രമേയം അടിസ്ഥാനമാക്കിയുള്ള കോണ്‍ഫ്‌ളുവന്‍സ് 2024 ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ ഒമ്പതരയോടെ ആരംഭിക്കും.
കോണ്‍ഫ്‌ളുവന്‍സ് 2024ലേക്കുള്ള പ്രവേശനം റജിസ്‌ട്രേഷന്‍ വഴി പരിമിതപ്പെടുത്തിയിട്ടുണ്ട്. 1000 രൂപയാണ് റജിസ്‌ട്രേഷന്‍ ഫീസ്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 750 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് നിരക്കുകള്‍. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. റജിസ്റ്റർ ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ഐഇഇഇ കേരള സെക്ഷൻ ചെയർമാൻ ഡോ. മുഹമ്മദ് കാസിം എസ്, കെഎംആര്‍എല്‍ ആൻഡ് കെഡബ്ല്യുഎംഎല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ്, ആര്‍എസ്ഇടി ഡയറക്ടർ ഡോ. ജോസ് കുരിയേടത്ത് പങ്കെടുക്കും.
രാവിലെ 11ന് 'ടാലന്റ് ആന്റ് ഫ്യൂച്ചര്‍ ഓഫ് ഇന്ത്യ' എന്ന വിഷയം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് അവതരിപ്പിക്കും. തുടര്‍ന്ന് 'ടാലന്റ് സ്ട്രാറ്റജീസ് ഫോര്‍ ദ് ഐടി ഇന്‍ഡസ്ട്രി' എന്ന വിഷയം ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്. ഡി .ഷിബുലാല്‍ അവതരിപ്പിക്കും. 11.50 മുതല്‍ ഒരു മണി വരെ 'കേരളത്തിന്റെ ഭാവി' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. പാനലില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, സിനിമാതാരം ബേസില്‍ ജോസഫ്, കെഎസ്‌ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍, അഗാപെ എംഡി തോമസ് ജോണ്‍ എന്നിവര്‍ പങ്കെടുക്കും. ഐബിഎസ് സോഫ്റ്റ്‌വെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസാണ് ചര്‍ച്ച നിയന്ത്രിക്കുക.
ഉച്ചക്കുശേഷം രണ്ടിന് ടാലന്റ് ആൻഡ് എഐ റവല്യൂഷന്‍ എന്ന വിഷയം ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് ഡയറക്ടര്‍ ഡോ. ദിലീപ് ജോര്‍ജ് അവതരിപ്പിക്കും. ഫ്യൂച്ചര്‍ ഓഫ് എഐ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ സ്റ്റെഗ് ഇന്ത്യ ചെയര്‍മാന്‍ ഡോ. ജേക്കബ് ടി വര്‍ഗീസ്, ഡോ. ജോണ്‍ ജോസ്(ഐഇഇഇ ഇന്ത്യ കൗണ്‍സില്‍/ഐഐടിജി ), ജേക്‌സ് ബിജോയ്(സംഗീത സംവിധായകന്‍, ഗായകന്‍, എഐ ക്രിയേറ്റര്‍), കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, സിഇഒ അനൂപ് അംബിക എന്നിവര്‍ പങ്കെടുക്കും. ഇവൈ ജിഡിഎസ് ഡിജിറ്റൽ പ്രോഡക്ട് സർവീസ് ലീഡർ സുബിഷ് റാമാണ് ചര്‍ച്ച നിയന്ത്രിക്കുക. വിവിധ വിഷയാവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്.
സമാപന യോഗത്തില്‍ ഡോ. ടെസി തോമസ്(ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ ജനറല്‍), ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു, വ്യവസായ മന്ത്രി പി രാജീവ്, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, എപിജെഎകെടിയു സിന്‍ഡിക്കേറ്റ് അംഗം അഡ്വ. ഐ. സാജു എന്നിവര്‍ സംസാരിക്കും. ആര്‍എസ്ഇടി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെയ്‌സണ്‍ മുളെരിക്കല്‍ ഭാവി പരിപാടികള്‍ അവതരിപ്പിക്കും. ആര്‍എസ്ഇടി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഡോ. ജോയല്‍ ജോർജ് പുള്ളോലിൽ സ്വാഗതവും ആര്‍എസ്ഇടി, ഐഐസി കോര്‍ഡിനേറ്റര്‍ വിനീത് കൃഷ്ണ നന്ദിയും പറയും.
വിവിധ വിഷയങ്ങളിൽ ചർച്ച
കോണ്‍ഫ്‌ളുവന്‍സ് 2024ന്റെ ഭാഗമായുള്ള പിഎച്ച്ഡി കോണ്‍ക്ലേവില്‍ പിഎച്ച്ഡി ഗവേഷകര്‍ക്ക് അവരുടെ ഗവേഷണം അക്കാദമിക ലോകത്തെയും വ്യവസായ ലോകത്തേയും പ്രമുഖര്‍ മുമ്പാകെ പരിചയപ്പെടുത്താന്‍ അവസരം ലഭിക്കും. നിലവില്‍ നടക്കുന്നതോ പൂര്‍ത്തിയായതോ ആയ ഗവേഷണങ്ങളെ പോസ്റ്ററുകളും ചര്‍ച്ചകളും വഴി പരിചയപ്പെടുത്താന്‍ ഫണ്ടഡ് റിസര്‍ച്ച് പ്രൊജക്ട്‌സ് എക്‌സിബിഷനില്‍ അവസരമുണ്ടാവും. സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും അവരുടെ സാധ്യതകളെ പരിചയപ്പെടുത്താന്‍ സ്റ്റാര്‍ട്ട്അപ്പ് ആൻഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍സ് എക്‌സ്‌പോയില്‍ അവസരം ലഭിക്കും.
വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി മൂന്ന് സമാന്തര സെഷനുകളിലായി എട്ട് വിഷയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ആദ്യ സമാന്തര സെഷനില്‍ സൈബര്‍ സുരക്ഷ, ഡിസൈന്‍ തിങ്കിങ്, എഐ ഉപയോഗിച്ചുള്ള സംഗീത നിര്‍മാണം എന്നീ വിഷയങ്ങളും രണ്ടാം സെഷനില്‍ ഡിപിഡിപി ആക്ട് 2023, ഐബിഎം വാട്‌സണ്‍.എഐ എന്നീ വിഷയങ്ങളും അവതരിപ്പിക്കും. മൂന്നാമത്തെ സമാന്തര സെഷനിലാണ് ക്വാണ്ടം കംപ്യൂട്ടിങ്, എഐ ഇന്‍ മാറ്റ്‌ലാബ്, കണ്‍വെര്‍ട്ടിങ് ഐഡിയാസ് ഇന്‍ടു പ്രോട്ടോടൈപ്പ് എന്നീ വിഷയങ്ങള്‍ അവതതരിപ്പിക്കപ്പെടുക.