ADVERTISEMENT

കഴിഞ്ഞവർഷം ലോകമാകെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്​ഫോമായ ചാറ്റ്ജിപിടി തരംഗമുയർത്തി. റെസ്യൂമെ തയാറാക്കൽ, രേഖകൾ തയാറാക്കൽ, എഡിറ്റിങ്, കഥ, കവിത എന്നു വേണ്ട സകല മേഖലകളിലും ചാറ്റ്ജിപിടി കൈവച്ചു. ഒരു കഥയൊക്കെ എഴുതിത്തരാൻ പറഞ്ഞാൽ പുഷ്പം പോലെ എഴുതിത്തരും. പിന്നെ ഒരു വിപ്ലവമായിരുന്നു. എഴുതുന്നതിലും ചിത്രം വരയ്ക്കുന്നതിലും ജനറേറ്റീവ് എഐ അദ്ഭുതങ്ങൾ കാട്ടി. ആളുകൾ മൂക്കത്ത് വിരൽവച്ചുനിന്നു.

എന്നാൽ ഈ പറയുന്ന സംഭവത്തിനപ്പുറം എഐ എഴുത്തുകളോട് മനുഷ്യർക്ക് വലിയ താൽപര്യമൊന്നുമില്ലെന്നാണ് ഗവേഷകർ പറയുന്നത്. പുതിയൊരു ഗവേഷണത്തിൽ കൃതികളും മറ്റും ആളുകൾക്ക് നൽകി. ഇവയിൽ ചിലത് ആളുകൾ എഴുതിയതായിരുന്നു, ചിലത് എഐ തയാറാക്കിയതും. ഇക്കാര്യം ആളുകളോട് പറഞ്ഞിരുന്നില്ല. മാത്രമല്ല, എഐ തയാറാക്കിയ ചില കൃതികൾക്ക് മനുഷ്യർ തയാറാക്കിയതാണെന്ന മട്ടിൽ പേരും നൽകിയിരുന്നു.

robot-and-young-artificial-intelligence-imaginima-istock-photo-com

ആളുകൾക്ക് എഐ എഴുതിയ കൃതിയും മനുഷ്യർ എഴുതിയ കൃതിയും ഇഷ്ടപ്പെട്ടോ, എങ്ങനെയാണ് ഇഷ്ടപ്പെട്ടത് തുടങ്ങിയ കാര്യങ്ങളൊന്നും ഗവേഷകർ കാര്യമായി പരിഗണിച്ചില്ല. എന്നാൽ ഒരു കാര്യം അവർ നിരീക്ഷിച്ചു. ഒരു കൃതി, അത് മനുഷ്യൻ എഴുതിയതാണെങ്കിൽ പോലും എഐ എഴുതിയതാണെന്നു പറഞ്ഞാൽ അതിനെ അംഗീകരിക്കാൻ മനുഷ്യർ വിമുഖത കാട്ടുന്നു.

ഇന്നേറ്റ് ബയാസ്..എന്നു വിളിക്കാവുന്ന ഒരു സ്ഥിതിവിശേഷം. അതായത് എഐ കൃതികൾക്ക് കലാമൂല്യം കുറവാണെന്ന് ആന്തരികമായി തോന്നുന്ന മുൻവിധി. ഇതു പലരിലും ഉണ്ടെന്ന് ഗവേഷകർ പറയുന്നു. എഐ കൃതികൾ ഒട്ടും എൻഗേജിങ് അല്ല, അതിന് സാഹിത്യപരമായ ആഴം കുറവാണ് എന്നൊക്കെ ധാരാളം ആളുകൾ ചിന്തിക്കുന്നുണ്ടത്രേ.

English Summary:

Can You Spot the AI Writer? Unmasking the Bias Against Machine-Generated Content

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com