'സ്ട്രേഞ്ചർ ഈസ് ഡേഞ്ചർ', സൈബർ ലോകത്ത് കുട്ടികള്‍ സുരക്ഷിതരോ? ഇതാ ഒരു ഡിജിറ്റൽ ഗൈഡ്
Mail This Article
ഇന്റർനെറ്റിന്റെ അദ്ഭുത ലോകത്തോട് മുഖം തിരിക്കാന്‍ ഈ ഡിജിറ്റൽ യുഗത്തിൽ സാധിക്കില്ല. കുഞ്ഞൻ മീനുകൾ മുതൽ വമ്പന്‍ തിമിംഗലങ്ങൾവരെ നീന്തിത്തുടിക്കുന്ന സൈബർ സമുദ്രത്തിന്റെ ഓരത്തുനിൽക്കുന്ന നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കുന്നതെങ്ങനെയെന്ന് മാതാപിതാക്കൾക്ക് മനസിലാക്കാം, ഒപ്പം കുട്ടികൾക്കും പറഞ്ഞുകൊടുക്കാം. എന്തൊക്കെ അപകടങ്ങളുണ്ടാകാമെന്നും അതിൽനിന്നും എങ്ങനെ രക്ഷപ്പെടാമെന്നതും കുടുംബത്തിലെല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ വായിച്ചു മനസിലാക്കാം ഒപ്പം നമുക്ക് ഷെയർ ചെയ്ത് നല്‍കുകയും ചെയ്യാം. ഓൺലൈനിൽ കുട്ടികൾ നേരിടാവുന്ന ഭീഷണികളും അവർക്ക് ലളിതമായി പറഞ്ഞുകൊടുക്കാവുന്ന പ്രതിരോധ മാർഗങ്ങളുമുള്ള സേഫ്റ്റി ഗൈഡ് ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്യാം.
സ്ട്രേഞ്ചർ ഈസ് ഡേഞ്ചർ, പക്ഷേ സൂപ്പർ ഹീറോ വരും
∙ ഗെയിം കമ്യൂണിറ്റികളിലും അപരിചിതരെ വിശ്വസിക്കരുത്.
∙ ഭീഷണിക്കു വഴങ്ങരുതെന്ന് പറഞ്ഞുകൊടുക്കുക.
∙ വ്യക്തിപരമായ വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന് പറഞ്ഞുകൊടുക്കാം.
∙വിഷാദത്തിലായിരിക്കുമ്പോൾ ഓൺലൈനിൽ സമയം ചെലവഴിക്കാതിരിക്കുക.
∙അശ്ലീല ചിത്രങ്ങൾ സ്ക്രീനിലെത്തിയാൽ
.അവരുടെ പ്രായത്തിനനുസരിച്ചുള്ള ഉപദേശം നൽകുക
∙എല്ലാത്തിലും ഉപരിയായി ഏതൊരപകടത്തിലും തുണയാകുന്ന സൂപ്പർ ഹീറോയായി
∙മാതാപിതാക്കളുണ്ടെന്ന്ബോധ്യമാക്കുക.
എങ്ങനെ നേരിടാം
∙വേണ്ടെന്നും അരുതെന്നും പറയാനും സാഹചര്യങ്ങൾ ഒഴിവാക്കാനും കരുത്ത്പകരുക.
∙ സംഭവിച്ച കാര്യങ്ങളിൽ കുറ്റപ്പെടുത്താതിരിക്കുക, തുറന്നുപറയാന്‍ കഴിയുന്നവരാക്കുക.
∙സ്വകാര്യതയുടെ പ്രാധാന്യം പറഞ്ഞുനൽകുക.
∙ ഭീഷണിക്കു വഴങ്ങാതിരിക്കാന്‍ കുട്ടികളെ ബോധവത്കരിക്കുക.
∙കൗൺസലിങ് പോലുള്ള സേവനങ്ങളോ, നിയമ സഹായമോ തേടുക.
∙ചൂഷണം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മറ്റൊരാളുടെ മോശം പെരുമാറ്റമാണെന്നും, നിങ്ങളുടെ തെറ്റല്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്തി അതിജീവിക്കാന്‍ പ്രേരിപ്പിക്കുക.
എന്താണ് കുട്ടികൾ തുറന്ന് പറയാൻ മടിക്കുന്നത്
രക്ഷിതാക്കളെ ഉപദ്രവിക്കുമെന്ന് പറയുന്നു, വിവരങ്ങൾ പരസ്യമാക്കുമെന്ന് പറയുന്നു, കൊല്ലുമെന്നു പറയുന്നു, തമാശയാണെന്നു പറയുന്നു എന്നതൊക്കെയാണ് ചൂഷണത്തിനിരയായവരുടെ മറുപടി. ഇത്തരം കാര്യങ്ങളിൽ ഒപ്പമുണ്ടാകുമെന്നും ഭയക്കേണ്ടതില്ലെന്നും ബോധ്യപ്പെടുത്തുക. സ്വഭാവ വ്യതിയാനങ്ങളിൽ കൗൺസലിങ് നൽകുക.
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കേണ്ടവ
.ഫെയ്സ്ബുക്കും ഇൻസ്റ്റയും അക്കൗണ്ട് പ്രൈവറ്റ് ആക്കുക ലൈവ് ലൊക്കേഷൻ ഷെയറിങ് ബ്ലോക്കിങ്
∙ലൈക്കും കമന്റും അഭിരുചിക്കനുസരിച്ച് മാറിമറയുന്ന ഫീഡും ആരെയും അടിമയാക്കും. പിന്നെ കുട്ടികളുടെ കാര്യം പറയേണ്ടതില്ല. പേരന്റൽ കൺട്രോൾ ആപ്പുകളും ഇന്റർനെറ്റ് ഉപയോഗത്തിനായി നിശ്ചിത സമയവും മാത്രമാണ് പോംവഴി.
∙പ്രായനിയന്ത്രണം ഉണ്ടെങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കുറവല്ലെന്നതാണ് യാഥാർഥ്യം. അക്കൗണ്ട് പ്രൈവറ്റാക്കി മാറ്റുകയും സൈബർ ബുള്ളിയിങിനെതിരെ ഇടപെടൽ നടത്തുകയുമാണ് ഒരേ ഒരു മാർഗം.
∙അപരിചിതരായ വ്യക്തികളുമായി പ്രത്യേകിച്ചും ഒപ്പം ആവശ്യമില്ലാത്ത ആളുകൾക്കും വാട്സാപ്പിലെ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യരുതെന്നത് ഓർക്കുക.
∙സുഹൃത്തുകളെ സമ്പാദിക്കുന്നതിനൊപ്പം ആവശ്യമില്ലാത്ത ആളുകളെയും ഭീഷണിപ്പെടുത്തുന്നവരെയും ബ്ലോക് ചെയ്യുന്നതും റിപ്പോർട്ട് ചെയ്യുന്നതിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുക.
സുരക്ഷിതരാകാൻ ഒരു സത്യപ്രതിജ്ഞ
∙ ഇഷ്ടമില്ലാത്ത കാര്യങ്ങൾ കാണുകയോ ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ മുതിർന്നവരോട് പറയും
∙ഷെയർ ചെയ്യുന്നത്, കാര്യങ്ങൾ പൂർണമായും മനസിലാക്കിയതിനുശേഷം മാത്രമായിരിക്കും.
∙ക്യാമറ, വിഡിയോകോൾ റിക്വസ്റ്റ് സ്വീകരിക്കുന്നത് സുരക്ഷിതരായവരിൽ നിന്നും മാത്രം ആയിരിക്കും.
∙ലോഗിൻ, പാസ് വേഡ് വിവരങ്ങൾ ആരോടും പറയില്ല.
∙നേരിട്ട് അറിയാത്ത ആളുകളുമായി ഇന്റർനെറ്റിലൂടെ ബന്ധമുണ്ടാക്കില്ല.
∙സമൂഹമാധ്യമങ്ങളിൽ പരസ്പര ബഹുമാനത്തോടെ മാത്രം ഇടപെടൽ നടത്തും.
വിവരങ്ങൾക്ക് കടപ്പാട്: ബോധിനി