ശല്യം ചെയ്യാനെത്തില്ല മെസേജുകൾ, ഒടിപികള്‍ തടസപ്പെടുമോ?; ജിയോ, വിഐ, എയർടെൽ, ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിയാൻ
Mail This Article
എസ്എംഎസുകളുമായി ബന്ധപ്പെട്ട ടെലികോം റെഗലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരികയാണ്. ടെലി മാർക്കറ്റിങ് മെസേജുകളെല്ലാം ട്രേസ് ചെയ്യാവുന്നത് ആയിരിക്കണമെന്നാണ് ട്രായ് ഉത്തരവിട്ടിരിക്കുന്നത്. ഈ നിയമം നടപ്പാകുന്നതോടെ സ്പാം സന്ദേശങ്ങളിലും വലിയ കുറവു വരുമെന്നാണ് കരുതുന്നത്.
ഈ നിയമം ഡിസംബർ1ന് നടപ്പാക്കാൻ തയാറെടുക്കുകയായിരുന്നു. എന്നാൽ ടെലികോം കമ്പനികളുടെ അഭ്യർഥന പ്രകാരം ഡിസംബർ 11വരെ നീട്ടുകയായിരുന്നു. വാണിജ്യ സന്ദേശങ്ങൾ എവിടെനിന്നാണ് ഉദ്ഭവിച്ചതെന്നു കൃത്യമായി കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ സംയോജിപ്പിക്കാനുള്ള നിർദ്ദേശവും ട്രായ് നൽകിയിരുന്നു.
സ്പാം കോളുകളുടെയും സന്ദേശങ്ങളുടെയും വ്യാപനം തടയാൻ ടെലികോം ഓപ്പറേറ്റർമാരോട് സർക്കാർ നിർദ്ദേശിച്ചതിന് ശേഷം,എഐ പവർ, സ്പാം സംവിധാനം അവതരിപ്പിച്ച് രണ്ടര മാസത്തിനുള്ളിൽ 8 ബില്യൺ സ്പാം കോളുകളും 800 ദശലക്ഷം സ്പാം എസ്എംഎസുകളും ഫ്ലാഗ് ചെയ്തതായി എയർടെൽ അറിയിച്ചു.
ഒടിപികൾക്ക് തടസം വരുമോ?
ഇല്ലെന്നാണ് ട്രായ് പറയുന്നത്. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയാൽ ഒടിപികൾക്ക് തടസം നേരിടാമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു.