സമൂഹമാധ്യമങ്ങളിലെ ടാഗിങ് തട്ടിപ്പ്;എങ്ങനെ ഇതിനെ പ്രതിരോധിക്കാം
![cyber-crime-5 പ്രതീകാത്മക ചിത്രം](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/12/17/cyber-crime-5.jpg?w=1120&h=583)
Mail This Article
സമൂഹമാധ്യമങ്ങളിൽ ടാഗിങ് നമുക്ക് പരിചിതമാണ്.ഫെയ്സ്ബുക്ക്,ഇൻസ്റ്റ,എക്‌സ് ഇതിലെല്ലാം നമ്മൾ ടാഗ് ചെയ്യാറുണ്ട്.നമ്മളെയും ടാഗ് ചെയ്യാറുണ്ട്. എന്നാൽ, തട്ടിപ്പ് ടാഗിങ്ങിനെക്കുറിച്ചു (Malicious Tags) നമ്മൾ കേട്ടിട്ടുണ്ടോ? എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നതെന്നും, എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നും നമുക്ക് നോക്കാം. ക്ഷുദ്രകരമായ ടാഗിങ് ഒരു വൈറസ് പോലെയാണ്, ഒരു ഉപയോക്താവിൽ നിന്ന് അത് മറ്റൊരാളിലേക്ക് പടരുന്നു.
തട്ടിപ്പുകാർ വ്യാജ അക്കൗണ്ടുകളോ, ഹാക്ക് ചെയ്തെടുത്ത അക്കൗണ്ടുകളോ ഉപയോഗിക്കുന്നു. അക്കൗണ്ടുകൾ ഒരു സന്ദേശത്തിൽ ടാഗ് ചെയ്യുകയും ഒരു ലിങ്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഒരു ലിങ്ക് മാത്രമായോ, അല്ലെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന പോലുള്ള പോസ്റ്റുകളോ വിഡിയോകളോ മറ്റെന്തെങ്കിലുമായോ ഇവ പ്രത്യക്ഷപ്പെടാം. ലിങ്കിൽ ക്ലിക്കുചെയ്യാൻ തോന്നിപ്പിക്കുന്ന സോഷ്യൽ എൻജീനിയറിങ് തന്ത്രങ്ങൾ സ്‌കാമർമാർ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സമ്മാനത്തിൻ്റെ വാഗ്ദാനമോ ന്യൂസിന്റെ ഹെഡ്‌ലൈൻ പോലെയോ മറ്റോ.
![cyber-crime cyber-crime](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ സ്‌കാമുകളിലേക്കോ മാൽവെയർ വിതരണത്തിലേക്കോ എത്തിച്ചേരാം. ഒന്നുകിൽ മാൽവെയർ ഡൗൺലോഡ് ചെയ്യപ്പെടുകയോ, ക്ഷുദ്രകരമായ സൈറ്റിലേക്ക് റീഡയറക്‌ടുചെയ്യപ്പെടുകയോ ചെയ്യും. ഇരയാകുന്നവരുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയവ സൈബർ ക്രിമിനലുകളുടെ പക്കലെത്താം. തട്ടിപ്പുകാർക്ക് ആവശ്യമായ വിശദാംശങ്ങൾ ലഭിച്ചു കഴിഞ്ഞാൽ, ഇരയുടെ സോഷ്യൽ മീഡിയ ഹൈജാക്ക് ചെയ്യാനും തട്ടിപ്പ് കൂടുതൽ വ്യാപകമാക്കാനും അവർക്ക് കഴിയും.
ഫെയ്സ്ബുക്ക്, എക്‌സ് എന്നിവയിലാണ് ടാഗിങ് തട്ടിപ്പ് കൂടുതലായി കാണുന്നത്. Malicious Tagging ഒരു ഗ്രൂപ്പിലെ എല്ലാവരെയും ടാഗ് ചെയ്യാൻ അക്കൗണ്ടുകളെ അനുവദിക്കുന്നു. പോസ്റ്റിന് താഴെ കമൻ്റുകളായും സന്ദേശങ്ങൾ കാണാം.
![1174418677 Mobile phone personal data and cyber security threat concept. Cellphone fraud. Smartphone hacked with illegal spyware, ransomware or trojan software. Hacker doing online scam. Antivirus error.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
എങ്ങനെ പ്രതിരോധിക്കാം
∙സംശയാസ്പദമായ ടാഗിങ് (Tagging in a Suspicious Link) ശ്രദ്ധയിൽപ്പെട്ടാൽ പൂർണമായും അവഗണിക്കുക,അത്തരം അക്കൗണ്ടുകൾ ഫ്ലാഗ് ചെയ്യുക.
∙ടാഗുകളുമായ് ഇടപഴകുന്നതിന് മുമ്പ് പോസ്റ്റ് ശ്രദ്ധാപൂർവ്വം പരിശോധിച്ച് ഉറപ്പാക്കുക.
∙അക്കൗണ്ടിൽ സ്വകാര്യതാ ക്രമീകരണങ്ങൾ സജ്ജീകരിക്കുക. പോസ്റ്റുകളിൽ ആർക്കൊക്കെ ടാഗ് ചെയ്യാമെന്നും ടാഗ് ചെയ്‌തിരിക്കുന്ന പോസ്റ്റുകൾ ആർക്കൊക്കെ കാണാനാകുമെന്നും പരിമിതപ്പെടുത്തുക. പ്രൊഫൈലിൽ ടാഗുകൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് അവ അവലോകനം ചെയ്യാൻ അനുവദിക്കുന്ന ക്രമീകരണങ്ങൾ ചെയ്യുക.
∙യുണീക്ക് പാസ്‌വേഡുകളും, ടു ഫാക്ടർ ഓതെന്റിക്കേഷനും ഉപയോഗിക്കുക. ഓതെന്റിക്കേഷൻ പ്രക്രിയ ശക്തമാകുമ്പോൾ, സ്‌കാമർക്ക് നിങ്ങളുടെ അക്കൗണ്ടിൽ പ്രവേശിക്കുന്നതിന് ബുദ്ധിമുട്ടാണ്.
ടാഗ് ചെയ്യപ്പെട്ടു പോയാൽ എങ്ങനെ മോചനം നേടാം!
∙ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
∙പോസ്റ്റിനുള്ളിലെ ഉള്ളടക്കവുമായി ഇടപഴകാതിരിക്കുക.
∙പോസ്റ്റിൽ നിന്ന് സ്വയം അൺടാഗ് ചെയ്യുക.
∙പോസ്റ്റ് റിപ്പോർട്ട് ചെയ്യുക.