മോട്ടറോള ഫോണിന് നിരോധനം,യുഎസിൽ പ്രശ്നമാകുന്നത് പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
Mail This Article
മോട്ടറോളയ്ക്ക് യുഎസിൽ അതിന്റെ സ്മാർട്ട്‌ഫോണുകൾ തൽക്കാലത്തേക്കെങ്കിലും വിൽക്കാൻ കഴിഞ്ഞേക്കില്ല. ഫോൺ ഇറക്കുമതിക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയേക്കുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോട്ടറോളയുടെ മോട്ടോ ജി, എഡ്ജ്, റേസർ എന്നീ മോഡലുകൾ, പേറ്റന്റ് നേടിയ 5ജി സാങ്കേതികവിദ്യയെ ലംഘിക്കുന്നുവെന്ന് സോണി എറിക്‌സൺ പറയുന്നു. ഈ പേറ്റന്റ് തർക്കവുമായി ബന്ധപ്പെട്ട് യുഎസ് ഇന്റനാഷണൽ ട്രേഡ് കമ്മീഷൻ (ഐടിസി) അടുത്തിടെ സോണി എറിക്സണിന് അനുകൂലമായി ഒരു വിധി പുറപ്പെടുവിച്ചു.
2025 ഏപ്രിലിൽ വീണ്ടും വാദം കേൾക്കുമ്പോൾ കോടതി ഈ ഉത്തരവ് ശരിവെക്കുകയാണെങ്കിൽ, ഇത് യുഎസിൽ മോട്ടറോള ഫോൺ ഇറക്കുമതിക്ക് രാജ്യവ്യാപകമായി നിരോധനത്തിന് കാരണമാകും. വിധിക്കെതിരെ ലെനവോ അപ്പീൽ നൽകിയേക്കും. എന്നിരുന്നാലും, പ്രശ്നം ഇവിടെ അവസാനിക്കില്ലെന്നാണ് റിപ്പോർട്ട്.
താങ്ങാനാവുന്ന വിലയിൽ ഫോൾഡബ്ൾ, എഐ ഫോണുകൾ മോട്ടറോളയുടെ ആകർഷണമാണ്. ഈ നിരയിലേക്കു അമേരിക്കയിലെ സ്മാർട് ഫോൺ പ്രേമികൾക്ക് തൽക്കാലം എത്താനാവില്ല. എന്തായാലും ഈ വിധിയോടെ പേറ്റന്റ് നേടിയ സാങ്കേതികവിദ്യകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട്, മത്സരാധിഷ്ഠിത 5ജി സ്‌പെയ്‌സിൽ, കമ്പനികൾ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയരായേക്കാം