ADVERTISEMENT

തെറ്റിദ്ധരിപ്പിക്കുന്നതോ 'ഞെട്ടിക്കുന്നതോ' ആയ തലക്കെട്ടും തംമ്പ്​നെയിലിലും നൽകുന്ന വിഡിയോകൾ നീക്കം ചെയ്യുമെന്ന് യുട്യൂബ്. വിഡിയോയിൽ അധികം പ്രാധാന്യം നൽകാത്ത വിവരങ്ങൾ തംബ്നെയിലുകളായി ഉപയോഗിക്കുന്നവർക്കെതിരെ കർശനമായ നടപടികളെടുക്കുമെന്നാണ് യുട്യൂബ് ബ്ലോഗ് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്.

ബ്രേക്കിങ് ന്യൂസ് അല്ലെങ്കിൽ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന യുട്യൂബ് വിഡിയോകൾ സ്കാനറിന് കീഴിൽ വരുമെന്ന് പ്ലാറ്റ്ഫോം അറിയിച്ചു. അതായത് ഇത്തരം വിഡിയോകൾ കാണണമെന്നാഗ്രഹിച്ചു വരുന്നവർക്ക് ആ ഉള്ളടക്കം തന്നെയായിരിക്കണം ലഭ്യമാക്കേണ്ടതെന്ന് യുട്യൂബ് പറയുന്നു.

നയത്തിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ഉപയോക്താക്കൾക്ക് സമയം നൽകുന്നതിനായി ചാനലിനെതിരെ ആദ്യഘട്ടത്തിൽ സ്ട്രൈക്ക് പുറപ്പെടുവിക്കില്ലെന്നും യുട്യൂബ് പറഞ്ഞു . അതേസമയം  ഉപയോക്താക്കൾക്ക് അവരുടെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും അത് പുനഃസ്ഥാപിക്കുന്നതിനും അപ്പീൽ നൽകുന്നതിനുമൊക്കെയായി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പ്ലാറ്റ്ഫോം വ്യക്തമായി വിശദീകരിച്ചിട്ടില്ല.

English Summary:

YouTube will soon take down videos by Indian users with clickbait titles and thumbnails

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com