സ്വന്തമായി ഒരു വെബ്സൈറ്റ് തയ്യാറാക്കാം, സൗജന്യമായി
Mail This Article
ഡിജിറ്റൽ മാർക്കറ്റിങ്, ഇ - കൊമേഴ്സ്, റിമോട്ട് ജോബ്സ് എന്നിവിടങ്ങളിലെ സാധ്യത പതിന്മടങ്ങാണ് കോവിഡ് കാലഘട്ടത്തിനുശേഷം വർദ്ധിച്ചത്. അതുപോലെ തന്നെ മുൻപ് വലിയ വില കൊടുത്ത് വാങ്ങിയിരുന്ന പല സേവനങ്ങളും ഇപ്പോൾ സൗജന്യമായും ലഭ്യമാണ്. സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നവർക്കും , ഐടി ഇതര മേഖലകളിൽ തൊഴിൽ അന്വേഷിക്കുന്നവർക്കും , നിയമം, മെഡിക്കൽ, അധ്യാപനം, ടെക്സ്റ്റൈൽസ്, ഓൺലൈൻ ഡെലിവറി എന്നിങ്ങനെ ഒരുപാട് മേഖലകളിൽ സ്വന്തം സേവനം മറ്റുള്ളവരിലേക്ക് എത്തിക്കാനും ഇത്തരം സംവിധാനങ്ങൾ സഹായിക്കും.
സ്വന്തമായി ഒരു ബ്രാൻഡ് നിർമിക്കാനും പ്രചരിപ്പിക്കാനുമുള്ള ഉള്ള സാധ്യത ഒരു വെബ്സൈറ്റ് നിർമിക്കുന്നതിലൂടെ സംരംഭകന് ലഭിക്കുന്നു. അതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റ് ബിൽഡർ ടൂൾ ആണ് വിക്സ് സൈറ്റ്. പ്രോഗ്രാമിങ്ങിലോ, കോഡിങ്ങിലോ യാതൊരു മുൻപരിചയം ഇല്ലാത്തവർക്കും വളരെ എളുപ്പത്തിൽ സ്വന്തമായ ഒരു വെബ്സൈറ്റ് ഡിസൈൻ ചെയ്യാൻ wixsite കൊണ്ട് സാധിക്കും. എങ്ങനെ എന്നല്ലേ? മുൻപേ നിർമിച്ച ധാരാളം ടെംപ്ലേറ്റുകളുടെഒരു ശേഖരം ഉണ്ട്. www.wixsite.com എന്ന വിലാസത്തിൽ കയറിയതിനു ശേഷം
ഇ-മെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്യുക, ശേഷം ഗെറ്റ് സ്റ്റാർട്ടഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ വെബ്സൈറ്റിന് ഒരു പേര് കൊടുക്കുക . ഉദാ Mywebsite123 , കണ്ടിന്യൂ കൊടുത്ത് "ഡിസൈൻ സൈറ്റ്" എന്ന ഓപ്ഷനിൽ കയറി പല ക്യാറ്റഗറിയായി നൂറിൽപരം വ്യത്യസ്ത ഡിസൈനുകളും നിങ്ങൾക്ക് ബ്രൗസ് ചെയ്യാം (അല്ലെങ്കിൽ Artificial intelligence സഹായം ഉപയോഗിച്ച് സ്വന്തമായി ഒരു ഡിസൈൻ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്), ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട അനുയോജ്യമായ ഒരു ഡിസൈൻ എടുത്തതിനുശേഷം നിങ്ങളുടെ creativity ഉപയോഗിച്ച് എഡിറ്റ് ചെയ്യുക .
പുതിയ പേജുകൾ, ബാക്ക്ഗ്രൗണ്ട് ഇമേജുകൾ, ഫോട്ടോ, സോഷ്യൽ മീഡിയ ലിങ്ക്, കോൺടാക്ട് ഇൻഫർമേഷൻ, നിങ്ങളെ പറ്റിയുള്ള വിവരണം, നൽകാൻ ഉദ്ദേശിക്കുന്ന സേവനങ്ങൾ/ പ്രോഡക്ടുകൾ, ഇവ വിൽക്കാനും വാങ്ങാനുമുള്ള ലിങ്ക് അങ്ങനെ ഒട്ടേറെ വിവരങ്ങൾ അതിൽ ഫീഡ് ചെയ്യാം ശേഷം പബ്ലിഷ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ വെബ്സൈറ്റ് തയ്യാറായിക്കഴിഞ്ഞു .
ഫ്രീ റജിസ്ട്രേഷൻ രീതിയിൽ ഡിസൈൻ ചെയ്യുമ്പോൾ നിങ്ങളുടെ വെബ്സൈറ്റ് യുആർഎൽ താഴെ പറയുന്ന ഫോർമാറ്റിൽ ആയിരിക്കും ഉദാ: mywebsite123@wixsite.com ഇനി നിങ്ങൾക്ക് ഒരു കസ്റ്റം ഡൊമൈൻ വേണമെന്ന് ഉണ്ടെങ്കിൽ 30 ഡോളർ വരിസംഖ്യ അടച്ച് പർച്ചേസ് ചെയ്യാവുന്നതാണ് (നിർബന്ധമല്ല , 30 ഡോളർ നൽകി വാങ്ങുമ്പോൾ ഇഷ്ടമുള്ള പേരിൽ ഒരു വിലാസം ലഭ്യമാകും.)