ADVERTISEMENT

എയർടെൽ ഉപയോക്താക്കൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ സിഗ്നൽ പ്രശ്നം നേരിട്ടതിനുപിന്നാലെ ബിഎസ്എൻഎൽ ഉപയോക്താക്കളും പരാതിയുമായി രംഗത്തെത്തി.രാജ്യത്തുടനീളമുള്ള ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ആക്സസ് ചെയ്യാനും ഫോൺ വിളിക്കാനും കഴിയുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ  പരാതിപ്പെട്ടിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂരിലെയും കൊൽക്കത്തയിലെയും ഉപയോക്താക്കളെയാണ് ഏറ്റവും കൂടുതൽ ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. ഡൗൺഡിറ്റക്ടർ പറയുന്നതിനനുസരിച്ച് 70 ശതമാനം ഉപയോക്താക്കൾക്ക് സിഗ്നൽ തകരാറുണ്ടായി.33 ശതമാനം ഉപയോക്താക്കൾക്ക് ഇന്റർനെറ്റും കോളും ഒന്നും ലഭിച്ചില്ല. 5 ശതമാനം ഉപയോക്താക്കള്‍ ഇന്റർനെറ്റ് കണക്റ്റിവിറ്റിയെക്കുറിച്ചാണ് പരാതിപ്പെട്ടത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും മെമെകളും നിറഞ്ഞു.

English Summary:

BSNL network outage impacting users across India, with reports of widespread internet and call connectivity issues in Nagpur and Kolkata. Downdetector reports significant disruptions affecting a large percentage of users.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com