മതംമാറ്റം: അമ്മയുടെ പേരിലെ വ്യത്യാസം പ്രശ്നമാകുമോ?
Mail This Article
×
എന്റെ അമ്മ നായർ വിഭാഗത്തിലും അച്ഛൻ മുസ്‌ലിം വിഭാഗത്തിലുമാണ്. അമ്മ പിന്നീടു മുസ്‌ലിം മതത്തിലേക്കു മാറുകയും പുതിയ പേരു സ്വീകരിക്കുകയും ചെയ്തു. എന്റെ ജനന സർട്ടിഫിക്കറ്റിൽ അമ്മയുടെ പേരു മാറ്റിയിട്ടില്ല. എന്നാൽ, എന്റെ സ്കൂൾ സർട്ടിഫിക്കറ്റിലും മറ്റു തിരിച്ചറിയൽ രേഖകളിലുമെല്ലാം ഇപ്പോഴത്തെ പേരാണ്. സർട്ടിഫിക്കറ്റ് പരിശോധനാവേളയിൽ പിഎസ്‌സി ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ സാധ്യത ഉണ്ടോ? അങ്ങനെ വന്നാൽ അമ്മയുടെ പേരിലെ വ്യത്യാസം പ്രശ്നമാകുമോ?
ജനനത്തീയതി തെളിയിക്കാൻ പിഎസ്‌സി ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറില്ല. എസ്എസ്എൽസി സർട്ടിഫിക്കറ്റാണു ചോദിക്കുക. കത്തിൽ പറയുന്ന വ്യത്യാസം പിഎസ്‌സിയുടെ ശ്രദ്ധയിൽപ്പെട്ടാൽ പിഎസ്‌സി ആവശ്യപ്പെടുന്ന മാതൃകയിൽ ഡിക്ലറേഷൻ/റവന്യു അധികാരികളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.