ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് NIOS പ്ലസ് ടു പരിഗണിക്കുമോ?
Mail This Article
എംജി സർവകലാശാലയിൽനിന്നു ബികോം ജയിച്ച ഞാൻ സർവകലാശാല അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പ്ലസ് ടു NIOS ആണു പഠിച്ചത്. ഇംഗ്ലിഷ്, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളായിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഏതെങ്കിലും ഒരു ലാംഗ്വേജ്കൂടി ഇല്ലെങ്കിൽ NIOS പ്ലസ് ടു പിഎസ്‌സി അംഗീകരിക്കില്ലെന്നു കേൾക്കുന്നു. ശരിയാണോ? ഡിഗ്രി ലെവൽ തസ്തികയിൽ സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത് പ്ലസ് ടു സർട്ടിഫിക്കറ്റ് പരിശോധിക്കുമോ? NIOS പ്ലസ് ടു ആണ് എന്നത് എനിക്കു ജോലി ലഭിക്കാൻ തടസ്സമാകുമോ?
12.05.2011ലെ സർക്കാർ ഉത്തരവു പ്രകാരം NIOSന്റെ സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റ് പ്ലസ് ടുവിനു തുല്യമായി അംഗീകരിക്കണമെങ്കിൽ രണ്ടു ഭാഷാവിഷയങ്ങളും 3 ഓപ്ഷനൽ വിഷയങ്ങളും പഠിക്കുകയും ഓരോന്നിനും 30% സ്കോർ നേടുകയും വേണം. ബിരുദം യോഗ്യതയായി നിശ്ചയിച്ച തസ്തികയിൽ പ്ലസ് ടു യോഗ്യതാ സർട്ടിഫിക്കറ്റ് പിഎസ്‌സി സൂക്ഷ്മമായി പരിശോധിക്കാറില്ല. എന്നാൽ, പ്ലസ് ടു അടിസ്ഥാന യോഗ്യത നിശ്ചയിച്ച തസ്തികകൾക്കു മുകളിൽ വ്യക്തമാക്കിയ യോഗ്യത ഉണ്ടെങ്കിൽ മാത്രമേ പരിഗണിക്കൂ.