ടൂറിസം വകുപ്പ് സ്റ്റ്യുവാർഡ്: യോഗ്യത എന്തെല്ലാം?
Mail This Article
ടൂറിസം വകുപ്പിൽ സ്റ്റ്യുവാർഡ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത എന്തെല്ലാമാണ്? പുതിയ വിജ്ഞാപനം ഈ വർഷം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടോ?
സ്റ്റ്യുവാർഡ് തസ്തികയുടെ യോഗ്യത ഇങ്ങനെയാണ്: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു റസ്റ്ററന്റ് ആൻഡ് കൗണ്ടർ സർവീസ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം. അല്ലെങ്കിൽ ഈ യോഗ്യതയ്ക്കു തത്തുല്യം എന്നു ഗവൺമെന്റ് അംഗീകരിച്ച യോഗ്യത വേണം. ബംഗ്ലാവ് മാനേജ്മെന്റിലും കാറ്ററിങ്ങിലും ഇന്ത്യൻ, യൂറോപ്യൻ, മറ്റു വിദേശ ശൈലികളിലും പരിചയം. കാറ്ററിങ് സംബന്ധമായ കണക്കുകളും ജോലിസ്ഥലത്തുള്ള ജംഗമ വസ്തുക്കളുടെ കണക്കുകളും എഴുതിസൂക്ഷിക്കാനുള്ള പരിജ്ഞാനം.
ടൂറിസം വകുപ്പിൽ സ്റ്റ്യുവാർഡ് തസ്തികയിലേക്ക് കഴിഞ്ഞ ഏപ്രിൽ 29ലെ ഗസറ്റിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. 2 ഒഴിവിലേക്കായിരുന്നു വിജ്ഞാപനം. പുതിയ വിജ്ഞാപനം ഉടനെ വരാൻ സാധ്യതയില്ല.