ADVERTISEMENT

ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സിൽ കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയ്ക്കു ബിടെക് ഇൻഫർമേഷൻ ടെക്നോളജി പരിഗണിക്കുമോ? തത്തുല്യ യോഗ്യതയായി ബിടെക് കംപ്യൂട്ടർ സയൻസ് മാത്രമാണുള്ളത്. യോഗ്യതയിൽ ഉൾപ്പെട്ട ഡേറ്റ ബേസ് മാനേജ്മെന്റും ഹാർഡ്‌വെയറും ബിടെക് ഇൻഫർമേഷൻ ടെക്നോളജിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അംഗീകൃത സർവകലാശാലയുടെ സയൻസ്/ആർ‍ട്സ്/കൊമേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽനിന്നു ഡേറ്റ ബേസ് മാനേജ്മെന്റ് സിസ്റ്റത്തിൽ (III Plus) സർട്ടിഫിക്കറ്റ്, കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിന്റെ കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് ഈ തസ്തികയ്ക്കു നിശ്ചയിച്ചിരിക്കുന്ന യോഗ്യതകൾ. ബിടെക് കംപ്യൂട്ടർ സയൻസ് പകരം യോഗ്യതയായി മുൻ തിരഞ്ഞെടുപ്പിൽ പിഎസ്‌സി സ്വീകരിച്ചിട്ടുണ്ട്. താങ്കളുടെ യോഗ്യത വിജ്ഞാപനത്തിലെ യോഗ്യതയ്ക്കു സമാനമായോ പകരമായോ സ്വീകരിക്കാം എന്ന ഉത്തരവോ സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള രേഖയോ ഹാജരാക്കിയാൽ പിഎസ്‌സി അംഗീകരിക്കും.

English Summary:

Computer Operator Btech IT Qualification PSC Doubts Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com