ഐസിഡിഎസ് സൂപ്പർവൈസർ: ഉയർന്ന യോഗ്യത സ്വീകരിക്കുമോ?
Mail This Article
×
ബിഎ ഇംഗ്ലിഷ് പഠിച്ച ഞാൻ എംഎ സോഷ്യോളജി പഠിക്കാനുള്ള തയാറെടുപ്പിലാണ്. ബിഎയ്ക്കു സോഷ്യോളജി സബ്സിഡിയറിയായി പഠിച്ചിട്ടുണ്ട്. എംഎ സോഷ്യോളജി ജയിച്ചാൽ ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിൽ അപേക്ഷിക്കാമോ?
അപേക്ഷിക്കാം. ഈ തസ്തികയുടെ വിജ്ഞാപനത്തിൽ KS&SSR Part II Rule 10 (a) ii ബാധകമാണെന്നും നിർദിഷ്ട യോഗ്യതകൾക്കു പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ വഴിയോ സ്റ്റാൻഡിങ് ഉത്തരവു വഴിയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയർന്ന യോഗ്യതകളും സ്വീകരിക്കുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. തത്തുല്യ/ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്.
English Summary:
ICDS Supervisor PSC Doubts Ask Expert Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.