അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ യോഗ്യത എന്തെല്ലാം?
Mail This Article
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ തസ്തികയ്ക്കുള്ള യോഗ്യതകൾ എന്തെല്ലാമാണ്?
അംഗീകൃത സർവകലാശാലയിൽനിന്നു ലഭിച്ച ബിഎ/ബിഎസ്‌സി/ബി.കോം ബിരുദം, സർക്കാർ പ്രസിദ്ധീകരണ സ്ഥാപനത്തിൽനിന്ന് അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിലെ പ്രസിദ്ധീകരണ വകുപ്പിൽനിന്ന് അല്ലെങ്കിൽ വർത്തമാന പത്രത്തിലെ/വാർത്താ ഏജൻസിയിലെ എഡിറ്റോറിയൽ വിഭാഗത്തിൽനിന്നു ലഭിച്ച 2വർഷത്തെ പ്രവൃത്തിപരിചയം, വാർത്താ ബുള്ളറ്റിനുകളും വാർത്താ പ്രസിദ്ധീകരണങ്ങളും തയാറാക്കാനുള്ള കഴിവ്.
∙അഭിലഷണീയം: സാഹിത്യം, കല, സംസ്കാരം, ധനതത്വശാസ്ത്രം, രാഷ്ട്രമീമാംസ ഇവയിൽ ഏതെങ്കിലും വിഷയത്തെ അധികരിച്ച് ഇംഗ്ലിഷിലോ മലയാളത്തിലോ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ ഇംഗ്ലിഷ് അല്ലെങ്കിൽ മലയാളം വർത്തമാനപത്രത്തിൽ എഡിറ്റോറിയൽ ജോലിയിൽ ലഭിച്ച പരിചയം.
പരിചയ സർട്ടിഫിക്കറ്റിന്റെ സത്യാവസ്ഥ പരിശോധനയ്ക്കു വിധേയമാക്കുന്നതും വ്യാജ പരിചയ സർട്ടിഫിക്കറ്റ് നൽകുന്നവരുടെയും അതു ഹാജരാക്കുന്ന ഉദ്യോഗാർഥികളുടെയും പേരിൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുന്നതുമാണ്. പരിചയ സർട്ടിഫിക്കറ്റ് കേന്ദ്ര/സംസ്ഥാന സർക്കാരിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെക്കൊണ്ടു സാക്ഷ്യപ്പെടുത്തി ഹാജരാക്കണം.