പാസ് ഓവർ എന്നാൽ എന്ത്, ഏതൊക്കെ സന്ദർഭങ്ങളിൽ?
Mail This Article
ചില റാങ്ക് ലിസ്റ്റുകളിലെ നിയമന ശുപാർശാ വിവരങ്ങൾ പരിശോധിക്കുമ്പോൾ പാസ് ഓവർ എന്നു രേഖപ്പെടുത്തി കാണാറുണ്ട്. ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പോലെയുള്ള റാങ്ക് ലിസ്റ്റുകളിലാണു പാസ് ഓവർ രേഖപ്പെടുത്തൽ കാണുക. ലാസ്കർ, ചൗക്കിദാർ, വാച്ച്മാൻ തസ്തികകളിലേക്കു ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്നാണു നിയമനം നടത്തുന്നത്. ഈ തസ്തികകളിൽ വനിതകളെ പരിഗണിക്കാറില്ല. ഇങ്ങനെയുള്ള ഒഴിവുകളിൽ നിയമന ശുപാർശ നടത്തുമ്പോൾ വനിതകൾക്കുള്ള ഊഴമാണു വരുന്നതെങ്കിൽ അവരെ താൽക്കാലികമായി പാസ് ഓവർ ചെയ്യും.
തൊട്ടടുത്ത പുരുഷ ഉദ്യോഗാർഥിക്കു നിയമന ശുപാർശ നൽകും. തുടർന്നു വരുന്ന അനുയോജ്യമായ ഒഴിവിൽ, മാറ്റിനിർത്തപ്പെട്ട വനിതകൾക്കു നിയമന ശുപാർശ ലഭിക്കും. ഇതാണു പാസ് ഓവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
50% സംവരണം പാലിക്കാനായി സംവരണ ഊഴങ്ങൾ ചില സാഹചര്യങ്ങളിൽ പാസ് ഓവർ ചെയ്യാറുണ്ട്. ഇപ്രകാരം ചെയ്യുന്നതിനെ ടിപിഒ (Temporarily Passed Over) എന്നു പറയും.