കേരള ബാങ്ക് ക്ലാർക്ക്: തത്തുല്യ/ഉയർന്ന യോഗ്യത സ്വീകരിക്കുമോ?
Mail This Article
കാലിക്കറ്റ് സർവകലാശാലയിൽനിന്നു ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ കഴിഞ്ഞശേഷം കോഓപ്പറേഷനിൽ അഡീഷനൽ സ്പെഷലൈസേഷൻ നേടി. എന്റെ യോഗ്യത കേരള ബാങ്ക് ക്ലാർക്ക്/കാഷ്യർ തസ്തികയിൽ തത്തുല്യ യോഗ്യതയായി പരിഗണിക്കുമോ? അപേക്ഷ നൽകാൻ തടസ്സമുണ്ടോ?
വിജ്ഞാപനത്തിൽ വ്യക്തമാക്കിയ നിശ്ചിത യോഗ്യതകൾക്കു പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ, സ്റ്റാൻഡിങ് ഉത്തരവുകൾ വഴി ഇവയ്ക്കു തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും അടിസ്ഥാനയോഗ്യതയുടെ ഉയർന്ന യോഗ്യതകളും സ്വീകരിക്കും.
തത്തുല്യ/ഉയർന്ന യോഗ്യതകൾ രേഖപ്പെടുത്തി അപേക്ഷ നൽകുന്നവർ ഇതു തെളിയിക്കുന്ന സർക്കാർ ഉത്തരവ്, പിഎസ്‌സി ആവശ്യപ്പെട്ടാൽ ഹാജരാക്കണം. താങ്കളുടെ യോഗ്യത തത്തുല്യമാണെന്നു വ്യക്തമാക്കി അപേക്ഷ നൽകാൻ തടസ്സമില്ല. പിഎസ്‌സി ആവശ്യപ്പെടുമ്പോൾ സർവകലാശാലയിൽനിന്നോ സർക്കാരിൽനിന്നോ ലഭിച്ച തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.