LPST/UPST: വീണ്ടും നൽകിയ അപേക്ഷ പരിഗണിക്കുമോ?
Mail This Article
∙എൽപിഎസ്ടി തസ്തികയിൽ കഴിഞ്ഞ ജനുവരിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും കൺഫർമേഷൻ നൽകിയില്ല. ഈ മാസം വീണ്ടും അപേക്ഷിക്കാൻ അവസരം ലഭിച്ചപ്പോൾ അപേക്ഷ നൽകി. പരീക്ഷ എഴുതാൻ കഴിയുമോ?
∙ഡിസംബറിലെ യുപിഎസ്‌ടി വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു ശേഷമാണ് കെ–ടെറ്റ് ഫലം പ്രസിദ്ധീകരിച്ചത്. വീണ്ടും അപേക്ഷിക്കാം എന്ന അറിയിപ്പ് ലഭിച്ചപ്പോൾ അപേക്ഷ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതാൻ കഴിയുമോ?
കഴിഞ്ഞ മേയ് 4 ലെ ഗസറ്റിൽ പ്രസിദ്ധീകരിച്ച കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം യോഗ്യരായവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ എന്നു പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്്. വിദ്യാഭ്യാസ യോഗ്യതകളും മറ്റു വ്യവസ്ഥകളും ആദ്യ വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണു പരിഗണിക്കുക. കൺഫർമേഷൻ നൽകാൻ വിട്ടുപോയവരുടെയും യോഗ്യതാപ്രശ്നം കാരണം അപേക്ഷിക്കാൻ കഴിയാതിരുന്നവരുടെയും അപേക്ഷകൾ നിരസിക്കും.