ADVERTISEMENT

പിഎസ്‌സി വഴി എത്ര തസ്തികകളിലേക്കാണു സർക്കാർ നിയമനം നടത്തുന്നത്. യോഗ്യതകൾ എങ്ങനെയാണു നിശ്ചയിക്കുന്നത്? പിഎസ്‌സി വഴിയല്ലാതെ നിയമനം നടക്കാറുണ്ടോ?

സർക്കാർ, കമ്പനി, കോർപറേഷൻ, ബോർഡ്, ‌സർവകലാശാലകൾ തുടങ്ങിയവ ഉൾപ്പെടെ ആയിരത്തി എഴുനൂറിലധികം തസ്തികകളിലേക്കാണു പിഎസ്‌സി വഴി നിയമനം നടത്തുന്നത്. സർക്കാരും ബന്ധപ്പെട്ട വകുപ്പും പിഎസ്‌സിയുംകൂടി നിശ്ചയിച്ച യോഗ്യതകളാണു വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുക. യോഗ്യത സംബന്ധിച്ച കുറിപ്പിൽ തത്തുല്യ യോഗ്യത സ്വീകരിക്കുമെന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയും സ്വീകരിക്കും. ഇതു തെളിയിക്കാൻ സർക്കാർ ഉത്തരവോ സർവകലാശാലയിൽനിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റോ ഉദ്യോഗാർഥികൾ ഹാജരാക്കണം.

സ്ഥിരനിയമനത്തിനുള്ള ഒഴിവുകളാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്യുക. കുറച്ചു കാലത്തേക്കു മാത്രം ഉണ്ടാകുന്ന ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണു നിയമനം. 

English Summary:

PSC Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com