LPST: ജവാന്റെ ഭാര്യയ്ക്ക് മുൻഗണനയുണ്ടോ?
Mail This Article
സൈനികന്റെ ഭാര്യയായ ഞാൻ കഴിഞ്ഞ എൽപിഎസ്ടി പരീക്ഷ എഴുതിയിരുന്നു. സൈനികന്റെ ഭാര്യയ്ക്ക് ഈ തസ്തികയിൽ മുൻഗണന ലഭിക്കുമോ? ഇതിന്റെ നടപടി ക്രമങ്ങൾ എന്തെല്ലാമാണ്?
നിശ്ചിത യോഗ്യതയുള്ള ജവാന്മാരുടെ ഭാര്യമാർക്കു സാമുദായിക സംവരണ നിയമങ്ങൾക്കു വിധേയമായി ഈ തസ്തികയിൽ മുൻഗണന നൽകുന്നുണ്ട്. 12.02.1970ലെ 50/70/പി.ഡി നമ്പർ സർക്കാർ ഉത്തരവ്, 21.01.1978ലെ 9/78/ഡി.എജ്യു. നമ്പർ സർക്കാർ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണു മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.
ജവാന്റെ ഭാര്യയാണെന്ന വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം. ഭർത്താവിന്റെ പേര്, മിലിറ്ററി റാങ്ക്, മിലിറ്ററി വിലാസം തുടങ്ങിയ സൈനികസേവന വിവരങ്ങൾ ഉൾപ്പെടുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട കമാൻഡിങ് ഓഫിസറിൽനിന്നു വാങ്ങി പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കുകയും വേണം.
സേവനരംഗത്തുള്ള പട്ടാളക്കാരെയും ബേസ് എസ്റ്റാബ്ലിഷ്മെന്റിൽ പ്രവർത്തിക്കുന്നവരെ യുമാണു ജവാന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. (ബന്ധപ്പെട്ട ഉത്തരവുകൾ: ജി.ഒ (എംഎസ്) നമ്പർ 509/64/എജ്യു. തീയതി 19.09.1964, ജി.ഒ (എംഎസ്) നമ്പർ 614/65/എജ്യു. തീയതി 09.11.1965, ജി.ഒ (എംഎസ്) നമ്പർ 243/66/എജ്യു. തീയതി 27.05.1966).