മഴ കാരണം പരീക്ഷ നഷ്ടം; ഈ വേദന PSC കേൾക്കുമോ?
Mail This Article
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക് മെയിൻ പരീക്ഷയ്ക്കു തയാറെടുത്തിരുന്നു. ഇടുക്കി ജില്ലയിൽ ജൂലൈ 29, 30 തീയതികളിൽ ഉണ്ടായ കനത്ത മഴയെ തുടർന്നുള്ള ഗതാഗതതടസ്സം കാരണം 30നു രാവിലെ നടന്ന പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. വീണ്ടും അവസരം നൽകുമോ?
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജൂലൈ 30നു പരീക്ഷ എഴുതാൻ കഴിയാതെ പോയ ധാരാളം ഉദ്യോഗാർഥികൾ ഈ അപേക്ഷയുമായി പിഎസ്‌സിയെ സമീപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ 842 പേരെ പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും 667 പേർ മാത്രമേ എഴുതിയുള്ളൂ. 175 പേർക്ക് എഴുതാൻ കഴിഞ്ഞില്ല.
ജൂലൈ 27നു നടന്ന, തിരുവനന്തപുരം ജില്ലയിലെ എൽഡി ക്ലാർക്ക് പരീക്ഷയും മഴ കാരണം എഴുതാൻ കഴിയാതെപോയെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്നു പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്കു വീണ്ടും അവസരം നൽകുന്ന കാര്യം പിഎസ്‌സിയാണു പരിഗണിക്കേണ്ടത്. ഇക്കാര്യത്തിൽ അനുഭാവപൂർവമായ സമീപനം പിഎസ്‌സിയിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്. താങ്കൾ പിഎസ്‌സി പരീക്ഷാ കൺട്രോളർക്ക് അപേക്ഷ നൽകുക.