LGS: ബിരുദക്കാർ അപേക്ഷിച്ചാൽ നടപടി?
Mail This Article
ബിരുദം നേടിയ വിവരം മറച്ചുവച്ച് കുറച്ചുപേർ ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ അപേക്ഷ നൽകിയതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ എന്തു നടപടി സ്വീകരിക്കാൻ കഴിയും?
ബിരുദം നേടിയതു മറച്ചുവച്ച് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എൽജിഎസ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്ന വസ്തുതകൾ: ഏതെങ്കിലും ബിരുദം നേടിയവർ അപേക്ഷ സമർപ്പിക്കുകയോ തിരഞ്ഞെടുക്കപ്പെടുകയോ ചെയ്തതായി തെളിഞ്ഞാൽ അവരുടെ അപേക്ഷ നിരുപാധികം നിരസിക്കുകയും ഉദ്യോഗാർഥിയുടെ പേര് റാങ്ക് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുകയും തിരഞ്ഞെടുപ്പിലെ ഏതു ഘട്ടത്തിലും സർവീസിൽ നിന്നു നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള അച്ചടക്ക/ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമാണ്. എന്നാൽ 19.04.2018ലെ സ.ഉ (പി) നമ്പർ 5/2018/ഉഭപവ പ്രകാരം ഇന്ത്യൻ ആർമി സ്പെഷൽ സർട്ടിഫിക്കറ്റ് ഓഫ് എജ്യൂക്കേഷൻ അല്ലെങ്കിൽ നാവിക/ വ്യോമ സേന നൽകുന്ന ബിരുദ സർട്ടിഫിക്കറ്റ് നേടിയ വിമുക്തഭടന്മാർ അപേക്ഷിക്കുന്നതിന് അർഹരാണ്. മറ്റു ബിരുദങ്ങൾ നേടിയവർ അപേക്ഷിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ഉദ്യോഗാർഥികൾക്കു പിഎസ്‌സിയെ അറിയിക്കാം.