ADVERTISEMENT

ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനു നോൺ ക്വാളിഫയിങ് എംഫിൽ, പിഎച്ച്ഡി തുടങ്ങിയവയ്ക്ക് അധിക മാർക്ക് നൽകുന്നുണ്ട്. നോൺ ക്വാളിഫയിങ് എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?

ഒരു തസ്തികയ്ക്കു വിജ്ഞാപനപ്രകാരം നിഷ്കർഷിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യതയ്ക്കു പുറമേ നേടിയിട്ടുള്ള അധിക യോഗ്യതകളെയാണ് നോൺ ക്വാളിഫയിങ് യോഗ്യത എന്നു പറയുന്നത്.

ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ് എന്നിവയാണ് ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനു നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത. ഇവ നേടിയതിനു ശേഷം നേടുന്ന അധിക യോഗ്യതകൾക്കാണ് വെയ്റ്റേജ് മാർക്ക് അനുവദിക്കുക. നോൺ ക്വാളിഫയിങ് ആയി നേടുന്ന എംഫില്ലിനു 2 മാർക്ക്, പിഎച്ച്ഡിക്ക് 4 മാർക്ക്, എംഫിൽ ആൻഡ് പിഎച്ച്ഡി എന്നിവയ്ക്കു 5 മാർക്ക്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് 2 മാർക്ക് എന്നിങ്ങനെയാണ് അധിക മാർക്ക് അനുവദിക്കുക. 

English Summary:

PSC Doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com