യുപിഎസ്ടി അപേക്ഷിക്കാൻ മലയാളപഠനം നിർബന്ധമോ?
Mail This Article
×
സിബിഎസ്ഇ സിലബസിൽ പഠിച്ച എനിക്ക് 10, 12 ക്ലാസുകളിൽ സെക്കൻഡ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു. പിന്നീട് ബിഎ, എംഎ, ബിഎഡ് എന്നിവ പഠിച്ചപ്പോഴും മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ല. എനിക്കു യുപി സ്കൂൾ ടീച്ചർ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? പിഎസ്‌സി നടത്തുന്ന ഭാഷാപരീക്ഷ ജയിച്ചാൽ മതിയോ? ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചാൽ പ്രയോജനമുണ്ടാകുമോ?
പിഎസ്‌സി വിജ്ഞാപനപ്രകാരം എസ്എസ്എൽസിക്ക് പാർട്ട് ഒന്നിലോ രണ്ടിലോ മലയാളം പഠിക്കാത്തതോ പഠനമാധ്യമം മലയാളം അല്ലാത്തതോ ആയ ഉദ്യോഗാർഥികൾ യുപിഎസ്ടി തസ്തികയിൽ അപേക്ഷിക്കാൻ അർഹരല്ല. ഇക്കാര്യം വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. കോടതിയെ സമീപിച്ചാൽ പ്രയോജനമുണ്ടാകുമോ എന്നതിന് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തുടർനടപടികൾ സ്വീകരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.