മെയിൻ ലിസ്റ്റിലെ എണ്ണം: മാനദണ്ഡങ്ങൾ എന്തെല്ലാം?
Mail This Article
പിഎസ്‌സി അടുത്തിടെ പ്രസിദ്ധീകരിച്ച പല ലിസ്റ്റുകളിലും മെയിൻ ലിസ്റ്റിൽ തീരെ ആളു കുറവാണ്. 10 പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുമ്പോൾ 60 പേരെയാണു സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. െമയിൻ ലിസ്റ്റ് അവസാനിച്ചാൽ സപ്ലിമെന്ററി ലിസ്റ്റിൽനിന്നു മാത്രമായി നിയമനം നടത്താൻ കഴിയില്ലെന്നിരിക്കെ എന്തിനാണ് കണക്കിലധികം പേരെ സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്? ലിസ്റ്റിൽ ആളെ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡം എന്താണ്?
മുൻ റാങ്ക് ലിസ്റ്റിൽനിന്നു നടത്തിയ നിയമന ശുപാർശയുടെ അടിസ്ഥാനത്തിൽ പുതിയ ലിസ്റ്റിൽനിന്നു നിയമനം ലഭിക്കുന്നവരുടെ എണ്ണം, ലിസ്റ്റുമായി ബന്ധപ്പെട്ട മറ്റു സാധ്യതകൾ എന്നിവ പരിശോധിച്ചശേഷമാണു ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടവരുടെ പ്രാഥമിക എണ്ണം തീരുമാനിക്കുക. അതിന്റെ മൂന്നിരട്ടി പേരെ മെയിൻ ലിസ്റ്റിലും അഞ്ചിരട്ടി പേരെ (ലഭ്യത അനുസരിച്ച്) സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെടുത്തുകയാണു ചെയ്യുന്നത്. റിപ്പോർട്ട് ചെയ്ത ഒഴിവ് കൂടുതലാണെങ്കിൽ അതിനനുസരിച്ചു മാറ്റം വരുത്തും.