ഐആർബി കമാൻഡോ നിയമനം: വ്യത്യാസങ്ങൾ എന്തൊക്കെ?
Mail This Article
ഇന്ത്യ റിസർവ് ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ–കമാൻഡോ വിഭാഗം തിരഞ്ഞെടുപ്പിൽ സംവരണം ബാധകമാണോ? എൻസിസി, സ്പോർട്സ് എന്നിവയ്ക്കു ലഭിക്കുന്ന വെയ്റ്റേജ് മാർക്ക് ഈ തസ്തികയ്ക്കു ബാധകമാണോ? റാങ്ക് ലിസ്റ്റിന്റെ കാലാവധി എത്ര വർഷമാണ്?
ഈ തസ്തികയുടെ തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കുന്നത് പിഎസ്‌സിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിലക്‌ഷൻ ബോർഡാണ്. സർക്കാർ സർവീസിൽ നിലവിലുള്ള സംവരണതത്വങ്ങൾ ഈ തസ്തികയുടെ നിയമനത്തിലും ബാധകമാണെങ്കിലും പ്രായപരിധിയിൽ ഉൾപ്പെടെയുള്ള ഇളവുകൾ ലഭിക്കില്ല. എൻസിസി, സ്പോർട്സ് തുടങ്ങിയവയ്ക്ക് മറ്റു തസ്തികകളിൽ അനുവദിക്കാറുള്ള വെയ്റ്റേജ് മാർക്കും നൽകില്ല.
എൻഡ്യുറൻസ് ടെസ്റ്റ് (25 മിനിറ്റിനുള്ളിൽ റോഡ് മാർഗം 5 കി.മീ. ഓടിയെത്തണം), എഴുത്തു പരീക്ഷ/ഒഎംആർ പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ/ഒഎംആർ പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് റാങ്ക് നിർണയിക്കുന്നതിൽ 25% വെയ്റ്റേജായി കണക്കാക്കും. ബാക്കി 75% മാർക്ക് കായികക്ഷമതാ പരീക്ഷയിൽനിന്നാണ്. പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ടു വർഷമാണു റാങ്ക് ലിസ്റ്റിന്റെ കാലാവധി.