പിഎസ്‌സി പ്രൊഫൈൽ: സ്വയം തിരുത്താവുന്നവ എന്തൊക്കെ?
Mail This Article
പിഎസ്‌സി പ്രൊഫൈലിലെ ഏതെല്ലാം വിവരങ്ങൾ സ്വയം തിരുത്താനാണ് ഉദ്യോഗാർഥികൾക്ക് അനുവാദമുള്ളത്? സ്ഥിരം വിലാസം സ്വന്തമായി തിരുത്താൻ കഴിയുമോ?
പ്രൊഫൈലിൽ നൽകിയ പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് സ്വയം തിരുത്താൻ കഴിയുക. സ്ഥിരം വിലാസവും സ്വന്തമായി തിരുത്താം. സമുദായം, യോഗ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട തിരുത്തലുകളും സ്വയം ചെയ്യാം. ഇതിനു പിഎസ്‌സി ഓഫിസിൽ നേരിട്ടു പോകേണ്ട.
ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും അല്ലാത്തവർക്കും നേരിട്ടുള്ള തിരുത്തൽ സാധ്യമാണ്. വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർ സ്വയം വരുത്തിയ തിരുത്തലുകൾ അടുത്ത സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത് കാണിക്കണം.
പ്രൊഫൈൽ ഉണ്ടെങ്കിലും ഇതുവരെ ഒരു തസ്തികയിൽപോലും അപേക്ഷ നൽകാത്തവർക്ക് എപ്പോൾ വേണമെങ്കിലും തിരുത്തൽ വരുത്താം. അപേക്ഷ നൽകിയ ശേഷമുള്ള സ്വയം തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ ഒടിപി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.