സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത എല്ലാവരും ലിസ്റ്റിൽ ഉൾപ്പെടുമോ?
Mail This Article
പരീക്ഷയ്ക്കുശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കുംമുൻപു സർട്ടിഫിക്കറ്റുകൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണമെന്നു പിഎസ്‌സി മെസേജ് നൽകാറുണ്ട്. ഇപ്രകാരം സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നവരെയെല്ലാം ലിസ്റ്റിൽ ഉൾപ്പെടുത്തുമോ?
ഷോർട് ലിസ്റ്റ്, സാധ്യതാ ലിസ്റ്റ് എന്നിവ തയാറാക്കാൻ അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തുന്ന സമയത്ത് നോൺ ക്രീമിലെയർ ഉൾപ്പെടെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ ഉദ്യോഗാർഥികളോടു പിഎസ്‌സി ആവശ്യപ്പെടാറുണ്ട്. മെയിൻ ലിസ്റ്റിൽ മതിയായ എണ്ണം ഉദ്യോഗാർഥികളില്ലാതെവന്നാൽ ആനുപാതികമായി സപ്ലിമെന്ററി ലിസ്റ്റിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നത്.
ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർഥികളെ ലഭിച്ചാൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയാതെ വന്നേക്കാം. അതിനാൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത എല്ലാവരും ഷോർട് ലിസ്റ്റിൽ ഉൾപ്പെടണമെന്നില്ല.