ഡിസിഎയ്ക്കു പകരം കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്ലസ് ടു മതിയോ?
Mail This Article
കാറ്റഗറി നമ്പർ 378/2024 തസ്തികയിൽ അപേക്ഷിക്കാൻ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആവശ്യമാണ്. പ്ലസ് ടു കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ ഇതിനു തത്തുല്യ യോഗ്യതയാണോ? അപേക്ഷ നൽകാമോ?
അംഗീകൃത സർവകലാശാലാ ബിരുദം, ഹയർ സെക്കൻഡറി തലംവരെ ഹിന്ദി പഠിച്ചിരിക്കണം, ടൈപ്‌റൈറ്റിങ് ഇംഗ്ലിഷ് (ലോവർ) കെജിടിഇ അല്ലെങ്കിൽ കേന്ദ്ര സർക്കാരോ കേരള സർക്കാരോ അംഗീകരിച്ച 6 മാസത്തിൽ കുറയാത്ത കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം എന്നിവയാണ് ഈ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ.
വിജ്ഞാപനപ്രകാരമുള്ള യോഗ്യതകൾക്കു പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയോ സ്റ്റാൻഡിങ് ഉത്തരവുകൾ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്കു തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും ഉയർന്ന യോഗ്യതകളും സ്വീകരിക്കും. ഈ സാഹചര്യത്തിൽ കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ നേടിയവർക്കും അപേക്ഷ നൽകാൻ തടസ്സമില്ല.